നമ്മുടെ സമുദ്രങ്ങൾ, നമ്മുടെ ഉത്തരവാദിത്തം:ഭൂമിയിലെ ഓക്സിജൻ ഉൽപാദനത്തിന്റെ 50-80% സമുദ്രങ്ങളിൽ നിന്നാണ്

ഇന്ന് ജൂൺ 8 ലോക സമുദ്ര ദിനം.സമുദ്രങ്ങള്‍ക്ക് നിത്യജീവിതത്തിലുള്ള സ്ഥാനത്തെക്കുറിച്ച് അറിഞ്ഞുവേണം ലോക പരിസ്ഥിതി ദിനത്തോട് അടുത്തു വരുന്ന ഈ സമുദ്രദിനത്തെ കാണേണ്ടത്.’സമുദ്രം: ജീവിതവും ഉപജീവനവും’ എന്നതാണ് ലോക സമുദ്ര ദിനത്തിന്റെ ഇക്കൊല്ലത്തെ ചിന്താവിഷയം.ഭൂമിയുടെ ഭൂരിഭാഗം ജൈവവൈവിധ്യത്തിന്റെയും ആവാസ കേന്ദ്രമാണ് സമുദ്രം. മാത്രമല്ല ലോകമെമ്പാടുമുള്ള ഒരു ബില്യൺ ജനങ്ങൾക്ക് മാംസ്യത്തിന്റെ പ്രധാന ഉറവിടമാണിത്. 2030 ഓടെ സമുദ്രാധിഷ്ഠിത വ്യവസായങ്ങളുമായി ബന്ധപ്പെട്ട് 4 കോടി മനുഷ്യർ ഉപജീവനം തേടുമെന്നാണ് ഐക്യ രാഷ്ട്ര സംഘടനയുടെ കണക്ക്.

ഭൂമിയുടെ 70 ശതമാനവും സമുദ്രമാണെന്ന് നമുക്കറിയാം.ഭൂമിയിലെ ഓക്സിജൻ ഉൽപാദനത്തിന്റെ 50-80% സമുദ്രങ്ങളിൽ നിന്നാണ്. ഇതിൽ ഭൂരിഭാഗവും നിർവ്വഹിക്കുന്നത് സമുദ്രത്തിലെ ഡ്രിഫ്റ്റിംഗ് സസ്യങ്ങൾ, ആൽഗകൾ, പ്രകാശസംശ്ലേഷണം ചെയ്യാൻ കഴിയുന്ന ബാക്ടീരിയകൾ തുടങ്ങിയ ഒഴുകിനടക്കുന്ന ജീവജാലങ്ങൾ (Plankton) ആണ്. മനുഷ്യർ ഉൽ‌പാദിപ്പിക്കുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ 30% സമുദ്രങ്ങൾ ആഗിരണം ചെയ്യുന്നു, ഇത് ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങളെ തടയുന്നു.

ഏകദേശം 8 മില്ല്യൺ ടൺ പ്ലാസ്റ്റിക്ക് മാലിന്യമാണ് സമുദ്രത്തിന്റെ ആവാസവസ്ഥയ്ക്ക് ഭീഷണി ഉയർത്തി പ്രതിവർഷം നാം സമുദ്രത്തിലേക്ക് ഒഴുക്കികൊണ്ടിരിക്കുന്നത്. ഇതിനെതിരെയുള്ള ബോധവൽക്കരണത്തിനും, സമുദ്ര സംരക്ഷണത്തിന്റെ ആവശ്യകതയ്ക്കും ഊന്നൽ കൊടുക്കാൻ തിരുത്തൻ നമ്മൾ തയ്യാറാവണം

1992 ജൂൺ 8 ന് കാനഡയിലാണ് ആദ്യമായി സമുദ്ര ദിനം ആചരിച്ചത്. 2008ൽ ഐക്യരാഷ്ട്ര സംഘടന ഇത് ഔദ്യോഗികമായി അംഗീകരിച്ചു. നമ്മുടെ സമുദ്രങ്ങൾ, നമ്മുടെ ഉത്തരവാദിത്തം എന്ന സന്ദേശവുമായാണ് ആദ്യ സമുദ്രദിനം കൊണ്ടാടിയത്.

സമുദ്രത്തെയും അതിലെ ജീവജാലങ്ങളെയും സംരക്ഷിക്കുന്നതിനും പരിരക്ഷിക്കുന്നതിനും, സമുദ്രത്തെക്കുറിച്ചുള്ള ശരിയായ ധാരണയിലും മനുഷ്യരാശിയുമായി സമുദ്രം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിലും വേരൂന്നിയ ഒരു പുതിയ അവബോധം നമുക്കുണ്ടാവണമെന്നതാണ് ഈ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നത്.
#worldoceanday2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News