പൃഥ്വിരാജിനോട് മാപ്പപേക്ഷിച്ച് ക്ലബ് ഹൗസില്‍ വ്യാജ ഐഡി ഉണ്ടാക്കിയ സൂരജ്; മറുപടിയുമായി താരം

സാമൂഹ്യമാധ്യമത്തിലെ പുതിയ തരംഗമാണ് ക്ലബ് ഹൗസ്. ലൈവ് ഓഡിയോ ചാറ്റിലൂടെയുള്ള ചര്‍ച്ചയാണ് ക്ലബ് ഹൗസിന്റെ ആകര്‍ഷണം. വിവിധ വിഷയങ്ങളിലാണ് ചര്‍ച്ച. ക്ലബ് ഹൗസില്‍ താന്‍ ഇല്ലെന്ന് വ്യക്തമാക്കി ഇപ്പോള്‍ പൃഥ്വിരാജ് രംഗത്തെത്തിയിരുന്നു.
തന്റെ പേരില്‍ അക്കൗണ്ട് ഉണ്ടാക്കി തന്റെ ശബ്ദം അനുകരിച്ചു സംസാരിക്കുന്ന വ്യക്തിയുടെ വിശദവിവരങ്ങളടക്കം പങ്കുവെച്ചായിരുന്നു പൃഥ്വിരാജ് രംഗത്തെത്തിയത്.
ഇതിന് പിന്നാലെ പൃഥ്വിരാജിനോട് മാപ്പുചോദിച്ച് വ്യാജ ഐഡി ഉണ്ടാക്കിയ സൂരജ് എന്നയാള്‍ രംഗത്തെത്തിയിരുന്നു. പൃഥ്വിരാജിന്റെ കടുത്ത ആരാധകനാണു താനെന്നും ക്ലബ്ബ് ഹൗസില്‍ അക്കൗണ്ട് തുടങ്ങിയ ശേഷം മാത്രമാണ് അതില്‍ പേരും യൂസര്‍ ഐഡിയും മാറ്റാന്‍ പറ്റില്ല എന്നു താന്‍ അറിഞ്ഞതെന്നും സൂരജ് പറഞ്ഞിരുന്നു.

ജൂണ്‍ 7 വൈകുന്നേരം 4 മണിക്ക് ഒരു റൂം ഉണ്ടാക്കി ലൈവായി രാജുവേട്ടന്‍ വന്നാല്‍ എങ്ങനെ ആളുകളോട് സംസാരിക്കും എന്നതായിരുന്നു ആ റൂം കൊണ്ട് മോഡറേറ്റേഴ്സ് ഉദ്ദേശിച്ചിരുന്നതെന്നും അതില്‍ ഇത്രയും ആളുകള്‍ വരുമെന്നോ അത് ഇത്രയും കൂടുതല്‍ പ്രശ്നമാകുമെന്നോ താന്‍ കരുതിയിരുന്നില്ലെന്നും സൂരജ് പറഞ്ഞിരുന്നു. ആരേയും പറ്റിക്കാനോ രാജു ഏട്ടന്റെ പേരില്‍ എന്തെങ്കിലും നേടി എടുക്കാനോ അല്ല താന്‍ ഇത് ചെയ്തതെന്നുമായിരുന്നു സൂരജ് പൃഥ്വിരാജിനെ അഭിസംബോധന ചെയ്ത് എഴുതിയ കുറിപ്പില്‍ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News