ബി ജെ പി കുഴൽപ്പണക്കേസ്; വിവരം ചോർത്തിയ പൊലീസുകാർക്കെതിരെ നടപടി ഉണ്ടായേക്കും

ബി ജെ പി കുഴൽപ്പണക്കേസിൽ പ്രതികൾക്കനുകൂലമായി പൊലീസിൽ നിന്ന് വിവരം ചോർന്നു.അന്വേഷണ സംഘത്തിൽ രണ്ട് പോലീസുകാർക്കെതിരെ നടപടി ഉണ്ടായേക്കും.

കണ്ണൂരിലും കോഴിക്കോടും റെയ്ഡ് നടത്തുന്ന വിവരം ചോർത്തി നൽകി.ഇതോടെ ഒളിപ്പിച്ച പണം മാറ്റിയതായി വിവരം.അന്വേഷണത്തിൻ്റെ ആദ്യ ഘട്ടത്തിലും പൊലീസിൻ്റെ സഹായം പ്രതികൾക്ക് ലഭിച്ചിരുന്നു.

ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സി കെ ജാനുവിന് പണം നല്‍കിയെന്ന് വെളിപ്പെടുത്തലുമായി ജെ ആര്‍ പി ട്രഷറര്‍ പ്രസീത അഴീക്കോട്. ഇതുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണങ്ങള്‍ അടക്കം അവര്‍ പുറത്തുവിട്ടു. തിരുവനന്തപുരം ഹൊറൈസണ്‍ ഹോട്ടലിലെ 503-ാം നമ്പര്‍ മുറിയില്‍ സുരേന്ദ്രനും പി എ ദിപിനും പണവുമായി എത്തിയെന്നാണ് പ്രസീത പറയുന്നത്. ഇവര്‍ വരുന്ന കാര്യവും ഹോട്ടലില്‍ എത്തിയെന്നും അറിയിക്കുന്ന ഫോണ്‍ സംഭാഷണവും പ്രസീത പുറത്തുവിട്ടു. സുരേന്ദ്രന്‍ ആവശ്യപ്പെട്ടിട്ട് ജാനുവും പ്രസീതയും മാര്‍ച്ച് ആറിന് വൈകിട്ട് തിരുവനന്തപുരത്ത് എത്തിയിരുന്നു.

10 ലക്ഷം സി കെ ജാനുവിന് നല്‍കും മുന്‍പ് പലതവണ സുരേന്ദ്രന്‍ പ്രസീതയെ ഫോണില്‍ വിളിച്ചു. കോള്‍ റെക്കോര്‍ഡുകള്‍ പ്രസീത പരസ്യപ്പെടുത്തി. സുരേന്ദ്രന്റെ പി എയുമായി സി കെ ജാനു സംസാരിച്ചു. ഹോട്ടല്‍ മുറിയുടെ നമ്പര്‍ സികെ ജാനു സുരേന്ദ്രനെ അറിയിക്കുന്നത് ഫോണ്‍ സംഭാഷണത്തിലുണ്ട്. പ്രസീതയുടെ ഫോണിലൂടെയാണ് നീക്കങ്ങള്‍ നടന്നത്. ഹൊറൈസണ്‍ ഹോട്ടലിലെ 503ആം നമ്പര്‍ മുറിയിലെത്താന്‍ ആവശ്യപ്പെട്ടു. ഈ മുറിയില്‍ വച്ചാണ് 10 ലക്ഷം കൈമാറിയെതെന്ന് പ്രസീത പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News