താന്‍ ഇന്ത്യയില്‍ കാലുകുത്തുമ്പോള്‍ മാത്രമേ കൊവിഡ് മഹാമാരി പ്രതിസന്ധി തീരൂ …പുതിയ പ്രവചനവുമായി വിവാദ ആള്‍ദൈവം നിത്യാനന്ദ

താന്‍ ഇന്ത്യയിലേക്ക് തിരിച്ചുവന്നാല്‍ മാത്രമേ രാജ്യത്തെ കൊവിഡ് ദുരന്തം അവസാനിക്കൂവെന്ന് രാജ്യംവിട്ട ആള്‍ദൈവം നിത്യാനന്ദ. രണ്ട് ദിവസം മുമ്പ് പുറത്തിറക്കിയ വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്. ഭക്തന്റെ ചോദ്യത്തിന് മറുപടിയായാണ് നിത്യാനന്ദയുടെ മറുപടി. ഇന്ത്യ എപ്പോള്‍ കൊവിഡില്‍ നിന്ന് മോചിതമാകുമെന്നതാണ് അനുയായിയുടെ ചോദ്യം. അമ്മന്‍ ദേവതയുടെ ആത്മാവ് തന്നില്‍ പ്രവേശിച്ചിട്ടുണ്ടെന്നും തന്റെ പാദം ഇന്ത്യന്‍ മണ്ണില്‍ പതിയുന്ന അന്ന് മാത്രമേ കൊവിഡില്‍ നിന്ന് രാജ്യത്തിന് മോചനമുണ്ടാകൂവെന്നും നിത്യാനന്ദ മറുപടി നല്‍കുന്നു. വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഇന്ത്യയില്‍ നിന്ന് ഇ്വകോഡറിലേക്ക് രക്ഷപ്പെട്ട് അവിടെ ‘കൈലാസ’ എന്ന രാജ്യവും നിത്യാനന്ദ സ്ഥാപിച്ചിരുന്നു. ഇക്വഡോറിലെ സ്വകാര്യദ്വീപ് വാങ്ങി സ്വന്തം രാജ്യമായി പ്രഖ്യാപിക്കുകയായിരുന്നു. കോവിഡ് രൂക്ഷമായതോടെ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് കൈലാസത്തിലേക്ക് പ്രവേശാനുമതി നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടിയിലാണ് പുതിയ വീഡിയോയുമായി രംഗപ്രവേശനം ചെയ്തിരിക്കുന്നത്.

നിത്യാനന്ദയുടെ വീഡിയോകള്‍ സോഷ്യല്‍മീഡിയ ട്രോളുകളില്‍ പ്രസിദ്ധമാണ്. ഇടയ്ക്കിടെ ഓരോ വിഷയങ്ങളിലും ഇത്തരം വീഡിയോകളുമായി ഇയാള്‍ എത്താറുണ്ട്. താന്‍ സ്ഥാപിച്ച ‘കൈലാസത്തെ’ രാജ്യമായി പ്രഖ്യാപിക്കണമെന്ന് യുഎന്നിനോട് ആവശ്യപ്പെട്ടതായും നിത്യാനന്ദ പറഞ്ഞിരുന്നു.

കൈലാസത്തിന് വേണ്ടി സ്വന്തമായി വെബ്‌സൈറ്റ്, സ്വന്തം കറന്‍സി, റിസര്‍വ് ബാങ്ക് എന്നിവയും പ്രഖ്യാപിച്ചിരുന്നു. കൈലാസത്തിനു സ്വന്തമായി പാസ്‌പോര്‍ട്ടും പതാകയും ദേശീയ ചിഹ്നവുമെല്ലാമുണ്ട്. കഴിഞ്ഞ ഏപ്രിലിലാണ് കോവിഡ് രൂക്ഷമായ ഇന്ത്യയില്‍ നിന്നും കൈലാസത്തിലേക്ക് ഭക്തരുടെ സന്ദര്‍ശനം നിത്യാനന്ദ വിലക്കിയത്. ഇന്ത്യക്ക് പുറമേ, ബ്രസീല്‍, യൂറോപ്യന്‍ യൂണിയന്‍, മലേഷ്യ എന്നിവയേയും വിലക്കിയിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പാണ് പുതിയ വീഡിയോ പുറത്തു വന്നത്. ഭക്തരില്‍ ഒരാള്‍ നിത്യാനന്ദയോട് ഇന്ത്യയില്‍ കോവിഡ് 19 എന്ന് അവസാനിക്കും എന്ന ചോദ്യത്തിനായിരുന്നു മറുപടി. ‘അമ്മന്‍ ദേവി’ തന്റെ ശരീരത്തില്‍ പ്രവേശിച്ചുവെന്നും ഇനി താന്‍ ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തിയാല്‍ മാത്രമേ കോവിഡ് 19 പിന്‍വാങ്ങുകയുള്ളൂവെന്നായിരുന്നു നിത്യാനന്ദയുടെ പരാമര്‍ശം.

ലൈംഗിക പീഡനക്കേസില്‍ പ്രതിയായ നിത്യാനന്ദ 2019ലാണ് രാജ്യം വിട്ടത്. ഇക്വഡോറിലെ ദ്വീപ് വിലക്കുവാങ്ങി കൈലാസ എന്ന രാജ്യം സ്ഥാപിച്ചിരിക്കുകയാണ് നിത്യാനന്ദ. സ്വന്തമായി പാസ്പോര്‍ട്ടും പതാകയും പുറത്തിറക്കി കൈലാസത്തെ രാജ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് നിത്യാനന്ദ. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിരവധി രാജ്യങ്ങളില്‍ നിന്ന് കൈലാസയിലേക്ക് പ്രവേശിക്കുന്നത് വിലക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News