സ്‌കേറ്റിങ് ബോര്‍ഡില്‍ പതിനെട്ടുകാരന്റെ കേരളയാത്ര;ഇനി മുഖ്യമന്ത്രിയെ കാണണം

സ്‌കേറ്റിങ് ബോര്‍ഡില്‍ പതിനെട്ടുകാരന്റെ കേരളയാത്ര. കോഴിക്കോട് സ്വദേശി മധു 65 ദിവസം നീണ്ട യാത്രയ്ക്കൊടുവില്‍ തിരുവനന്തപുരത്തെത്തി. ബോര്‍ഡ് സ്‌കേറ്റിങ് പരിശീലിക്കാന്‍ അക്കാദമി വേണമെന്ന തന്റെ ആവശ്യം മുഖ്യമന്ത്രിയെ നേരിട്ടറിയിക്കാനുളള ശ്രമത്തിലാണ് മധുവിപ്പോള്‍.

മാര്‍ച്ച് നാലിന് കാസര്‍കോട്ട് നിന്നാണ് മധു യാത്ര തുടങ്ങിയത്. എട്ടാം ക്ലാസില്‍ തുടങ്ങിയതാണ് മധുവിന് സ്‌കേറ്റിങ്ങിനോടുളള പ്രിയം. ചെക്കന് ഭ്രാന്ത് മൂത്തതാണെന്ന് നാട്ടുകാരും കൂട്ടുകാരും ഒന്നടങ്കം പറഞ്ഞു. പലതവണ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ മകന്റെ ഈ ഭ്രാന്ത് അത്രപ്പെട്ടെന്നൊന്നും മാറ്റാനാവില്ലെന്ന് തിരിച്ചറിഞ്ഞതോടെ അച്ഛനും അമ്മയും മധുവിനൊപ്പം നിന്നു.

കൊവിഡും ലോക്ക്ഡൗണുമൊക്കെ വന്നെങ്കിലും മധു യാത്ര അവസാനിപ്പിക്കാന്‍ തയാറായില്ല. പകല്‍ മുഴുവന്‍ സ്‌കേറ്റ് ബോര്‍ഡില്‍ യാത്ര. രാത്രി ഏതെങ്കിലും വീടുകളിലോ കടവരാന്തയിലോ ബസ് സ്റ്റാന്‍ഡിലോ ഒക്കെയായി വിശ്രമം. അങ്ങനെയാണ് മധു സ്‌കേറ്റിങ്ങിലെ കേരളയാത്ര പൂര്‍ത്തീകരിച്ചത്.

കോഴിക്കോട് കക്കോട്മുക്ക് സ്വദേശിയാണ് മധു. വടകട മേമുണ്ട ഐടിഐയിലെ ഡ്രാഫ്റ്റ്മാന്‍ സിവില്‍ വിദ്യാര്‍ത്ഥിയാണ്. പരിശീലനത്തിന് അക്കാദമി വേണമെന്ന ആവശ്യം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിക്കാനുളള ശ്രമത്തിലാണ് മധുവിപ്പോള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here