‘അയാം യുവര്‍ ഗാഥ ജാം’; ഗീതുമോഹന്‍ദാസിനു ജന്മദിനാശംസ നേര്‍ന്ന് മഞ്ജു വാര്യര്‍

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയും സംവിധായകയുമാണ് ഗീതു മോഹന്‍ദാസ്. ഗീതു മോഹന്‍ദാസിന്റെ ജന്മദിനമാണ് ഇന്ന്. താരങ്ങളൊക്കെ ഗീതു മോഹന്‍ദാസിന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

വളരെ വേറിട്ട ക്യാപ്ഷനിലൂടെയാണ് മഞ്ജു വാര്യര്‍ ഗീതു മോഹന്‍ദാസിന് ജന്മദിന ആശംസകള്‍ നേര്‍ന്നത്. മോഹന്‍ലാല്‍ നായകനായ വന്ദനം സിനിമയിലെ ഒരു ഡയലോഗു കടമെടുത്തുകൊണ്ടായിരുന്നു മഞ്ജു ഗീതുവിനുള്ള ആശംസ അറിയിച്ചത്.

‘ഹാപ്പി ബര്‍ത്ത് ഡേ ഡാര്‍ലിങ്. അയാം യുവര്‍ ഗാഥാ ജാം’ എന്നായിരുന്നു ഇരുവരും ഇരിക്കുന്ന ഫോട്ടോയ്ക്കൊപ്പം മഞ്ജു ഫേസ്ബുക്കില്‍ എഴുതിയത്. നിരവധി പേരാണ് പോസ്റ്റിനു താഴെ വന്നു താരത്തിന് ആശംസ അറിയിക്കുന്നത്.

അകലെ എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട് ഗീതു മോഹൻദാസ്,കേള്‍ക്കുന്നുണ്ടോ, ലയേഴ്‍സ് ഡൈസ്, മൂത്തോൻ എന്നീ ചിത്രങ്ങളാണ് ഗീതു മോഹൻദാസ് സംവിധാനം ചെയ്‍തിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News