കെ സുരേന്ദ്രനെ പിന്തുണയ്ക്കാന്‍ കേന്ദ്രത്തില്‍ നിന്ന് സമ്മര്‍ദ്ദം ശക്തം ; കൊടകര ബിജെപി കുഴല്‍പ്പണ കേസില്‍ ന്യായീകരണവുമായി പി കെ കൃഷ്ണദാസ്

കൊടകര ബിജെപി കുഴല്‍പ്പണ കേസില്‍ ന്യായീകരണവുമായി പി കെ കൃഷ്ണദാസ് രംഗത്ത്. കേന്ദ്ര നേതൃത്വത്തിന്റെ സമ്മര്‍ദ്ദം ശക്തമായ സാഹചര്യത്തിലാണ് കെ സുരേന്ദ്രനെ പിന്തുണച്ച് വര്‍ത്താസമ്മേളനം നടത്തിയത്. പണം നഷ്ടമായ ശേഷം, ധര്‍മ്മരാജന്‍ ബിജെപി നേതാക്കളെ വിളിച്ചതില്‍ അസ്വാഭാവികതയില്ലെന്നും കൃഷ്ണദാസ് പറഞ്ഞു.

കൊടകര ബിജെപി കുഴല്‍പ്പണ കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പി കെ കൃഷ്ണദാസ് ന്യായീകണവുമായി രംഗത്ത് വന്നത്. കെ സുരേന്ദ്രനെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയും, കോര്‍ കമ്മിറ്റി യോഗത്തില്‍ ശക്തമായി എതിര്‍ത്തും കൃഷ്ണദാസ് പക്ഷം രംഗത്ത് വന്നിരുന്നു. എന്നാല്‍ കേന്ദ്ര നേതൃത്വത്തിന്റെ കര്‍ശന നിര്‍ദ്ദേശം വന്ന സാഹചര്യത്തിലാണ് കെ സുരേന്ദ്രനെ പിന്തുണച്ച് പി കെ കൃഷ്ണദാസ് വര്‍ത്താസമ്മേളനം നടത്തിയത്.

ധര്‍മ്മരാജന്റെ ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച് നടക്കുന്ന അന്വേഷണം കൃഷ്ണദാസ് പക്ഷ നേതാക്കളിലേക്കും നീങ്ങുന്നുവെന്ന സൂചന പുറത്ത് വന്നതും കൃഷ്ണദാസ് തന്നെ രംഗത്ത് വരാന്‍ കാരണമായി. ബിജെപി കുഴല്‍പ്പണ വാര്‍ത്ത ഏപ്രില്‍ 23 ന് കൈരളി ന്യൂസ് പുറത്ത് വിട്ട ശേഷം ആദ്യമായാണ് ഇക്കാര്യത്തില്‍ കൃഷ്ണദാസ് പരസ്യമായി പ്രതികരിക്കുന്നത്.

പണം നഷ്ടമായ ശേഷം ധര്‍മ്മരാജന്‍ ബിജെപി നേതാക്കളെ വിളിച്ചതില്‍ അസ്വാഭാവികതയില്ലെന്നും ചോദ്യത്തിന് മറുപടിയായി കൃഷ്ണദാസ് പറഞ്ഞു.അന്വേഷണത്തിനെതിരെ ജൂണ്‍ 10 ന് ബൂത്ത് അടിസ്ഥാനത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ലോക്ഡൗണ്‍ പിന്‍വലിക്കുന്നതോടെ കൂടുതല്‍ സമര പരിപാടികളിലേക്ക് കടക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News