രാജ്യത്തെ ചെലവ് ഉയര്‍ന്നതിനാല്‍ പെട്രോള്‍, ഡീസല്‍ വിലയെക്കുറിച്ച് മിണ്ടേണ്ട: കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍

ഇപ്പോള്‍ പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുന്നത് ചര്‍ച്ച ചെയ്യാന്‍ പറ്റിയ സമയമല്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. കൊവിഡ് 19 മൂലം ആരോഗ്യ മേഖലയില്‍ ഉണ്ടായ ചെലവ് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ മറുപടി.

നിലവില്‍ വരവ് കുറവാണ്, രാജ്യത്തിന് ചെലവില്‍ വിട്ടുവീഴ്ച ചെയ്യാനും സാധിക്കില്ല. ആരോഗ്യ മേഖലയിലെ ചെലവ് വര്‍ധിച്ചു. ഇപ്പോള്‍ രാജ്യത്തിന് മറ്റു വഴികളില്ല. വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍, ആവശ്യ നിക്ഷേപങ്ങള്‍, ചെലവുകള്‍ എല്ലാം ചെയ്തേ മതിയാകൂ.

അതുകൊണ്ട് കേന്ദ്ര സര്‍ക്കാരായാലും സംസ്ഥാന സര്‍ക്കാരായാലും ചെലവ് കൂടിയതിനാല്‍ ഇത് നികുതിയെ കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള സമയമല്ല എന്ന് മന്ത്രി വ്യക്തമാക്കി. പെട്രോള്‍, ഡീസല്‍ നികുതി കുറക്കുന്നത് സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News