കേന്ദ്ര സര്‍ക്കാറിന്‍റെ ഇന്ധനകൊള്ള; 100 കേന്ദ്രങ്ങളില്‍ യുവജനതാദള്‍ എസ് പ്രതിഷേധം

കൊവിഡ് കാലത്ത് രാജ്യത്തെ ജനങ്ങളോട് ഒരു ദയയും കാണിക്കാതെ ഇന്ധനകൊള്ള നടത്തുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് 100 പൊതുമേഖല പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ യുവജനതാദള്‍ എസ് പ്രതിഷേധ സമരം നടത്തി. പെട്രോള്‍ വില സംസ്ഥാനത്ത് 100 കടന്ന സാഹചര്യത്തിലാണ് 100 കേന്ദ്രങ്ങളില്‍ സമരം നടത്തിയത്.

പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റ് അഡ്വ മാത്യു ടി തോമസ് എം എല്‍ എ നിര്‍വഹിച്ചു.

മഹാമാരിയില്‍ സ്വന്തം ജനത ദുരിതജീവിതം നയിക്കുമ്പോഴാണ് ഇന്ദ്രപ്രസ്ഥത്തിലെ അധികാരികള്‍ എണ്ണ കമ്പനികളുമായി ചേര്‍ന്ന് കൊള്ള നടത്തുന്നതെന്നും തുടര്‍ച്ചയായുള്ള ഇന്ധനവിലവര്‍ധന കൊവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ സാധാരണ ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് രതീഷ് ജി പാപ്പനംകോട് അധ്യക്ഷത വഹിച്ച ധര്‍ണ്ണയില്‍ സ്വാഗതം വിപിന്‍ചന്ദ്രനും , നന്ദി ബാലരാമപുരം സുബ്ബയനും പറഞ്ഞു ,മേപ്പുകട ബിനു, ദീപു മധുപ്പാലം, റിജോഷ് നെല്ലിമൂട്, രാജേഷ് ശ്രീകുമാര്‍, പ്രവീണ്‍ പാപ്പനംകോട്, അഭിലാഷ്,
വിനോദ് സംബന്ധിച്ചു.

മലപ്പുറം കോട്ടക്കലില്‍ നടന്ന സമരം യുവജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റ് ശരീഫ് പാലോളി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജാഫര്‍ മാറാക്കര അധ്യക്ഷത വഹിച്ചു. ആലപ്പുഴയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ അനീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സാജു സാമൂവല്‍ അധ്യക്ഷത വഹിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വിവിധ ഘടകങ്ങളില്‍ നടന്ന സമരത്തിന് സംസ്ഥാന ജില്ലാ നേതാക്കള്‍ നേതൃത്വം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here