അവസാനം രാജു ജെന്റില്‍മാനായി’; മോദിയെ കുറിച്ച് പ്രകാശ് രാജ്

അവസാനം രാജു ജെന്റില്‍മാനായി’; മോദിയുടെ സൗജന്യ വാക്‌സിന്‍ പ്രഖ്യാപനത്തെ കുറിച്ച് പ്രകാശ് രാജ്

സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജൂണ്‍ 21 മുതല്‍ വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതികരിച്ച്‌ നടന്‍ പ്രകാശ് രാജ്.അവസാനം രാജു ജെന്റില്‍മാനായെന്നാണ് മോദിയുടെ ചിത്രം പങ്കുവെച്ച്‌ താരം കുറിച്ചത്. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.

സുപ്രീംകോടതിയുടെ സമ്മർദ്ദം മൂലമാണ് കേന്ദ്ര സർക്കാർ പെട്ടെന്ന് വാക്സിൻ നയത്തിന് മാറ്റം വരുത്തിയതെന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്.പ്രകാശ് രാജിന്റെ അഭിപ്രായം തന്നെയാണ് സോഷ്യൽ മീഡിയയിൽ ഭൂരിഭാഗം പേരിലും.പലരും മോദിയെ ട്രോളുന്നുമുണ്ട്.കേരളം വാക്സിൻ സൗജന്യമായി ജനങ്ങൾക്ക് നൽകുമെന്നുള്ള നിലപാട് സ്വീകരിച്ചത് കേന്ദ്രം കോപ്പി അടിച്ചോ എന്നും ചോദിക്കുന്നുണ്ട് .

ജനങ്ങൾക്ക് സൗജന്യമായി വാക്സിൻ നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം സുപ്രീം കോടതിയുടെ ഇടപെടൽ മൂലമാണ് ഉണ്ടായതെന്ന് സോഷ്യൽ മീഡിയ. വാക്സിൻ വാങ്ങുന്നതിനായി കേന്ദ്ര ബജറ്റിൽ നീക്കിവച്ച 35,000കോടി രൂപ എന്തുചെയ്തുവെന്നും ഈ തുകയിൽ എത്രത്തോളം ചിലവിട്ടുവെന്ന കാര്യത്തിൽ കേന്ദ്രം വ്യക്തത വരുത്തേണ്ടതുണ്ടെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.ജനങ്ങളുടെ പ്രതിഷേധത്തിനൊപ്പം കേരളവും നിരന്തരമായി സമ്മർദ്ദം ചെലുത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കു കത്തയച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News