ബാല്യകാല സൗഹൃദങ്ങളും നിഷ്കളങ്ക പ്രണയവും നാട്ടിൻ പുറത്തിന്റെ മനോഹരിതയും ഓർമ്മപ്പെടുത്തി ‘മിഴികളിൽ’ എന്ന ആൽബം യൂട്യൂബിൽ തരംഗമാകുന്നു. ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചും കേരളത്തിലെ ഗ്രാമീണ ഭംഗി ഒപ്പിയെടുത്തുകൊണ്ടും ഇറങ്ങിയ ഗാനവീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് അൻസാരിയാണ്.
ബാല്യവും യൗവനവും പ്രണയവുമെല്ലാം വളരെ രസകരമായി കോർത്തിണക്കിക്കൊണ്ട് മുസ്ലിം പശ്ചാത്തലത്തിൽ ഒരുക്കിയ റൊമാറ്റിക് വീഡിയോയാണ് ‘മിഴികളിൽ’. ഹസീബ്, ഷഹ്സാദ്, ഷിസ ഫാത്തിമ, ഇഷാർ ഹുസൈൻ, ഡോണ എന്നിവരാണ് ആൽബത്തിൽ മുഖ്യ വേഷങ്ങൾ അവതരിപ്പിക്കുന്നത്.
സലീൽ ഓലക്കോട്ട്, ഷാബിൽ ഓലക്കോട്ട് എന്നിവരുടെ നിർമാണത്തിൽ പുറത്തിറങ്ങിയ ആൽബത്തിൽ ക്യാമറയും എഡിറ്റിംഗും നജീബാണ് നിർവഹിച്ചത്. പാട്ടിന്റെ ദൃശ്യമികവും ഭംഗിയും ഇതിനോടകം കാണികൾ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ജൂൺ അഅഞ്ചിന് വൈകിട്ട് അഞ്ച് മണിക്ക് റിലീസ് ചെയ്ത ഗാനം 24 മണിക്കൂറിനിടെ പതിനായിരക്കണക്കിന് ആളുകളാണ് കണ്ടത്.
ഫേവറൈറ്റ്സ് എന്റർടൈൻമെന്റ് എന്ന യൂട്യൂബ് ചാനലിലൂടെ ആണ് ആൽബം പുറത്തിറങ്ങിയത്. രതീഷ് തുളസീധരന്റെ രചനയ്ക്ക് അസിം സലിമാണ് സംഗീതം നൽകിയത്. ജസീർ കണ്ണൂർ ആണ് ആലാപനം. ആർട്ട് ആസിലും മേക്കപ്പ് ശിഫയും കൈകാര്യം ചെയ്തിരിക്കുന്നു അസോസിയേറ്റ് ഡയറക്ടർ ഇർഫാൻ സലീമും സ്റ്റിൽ സമീർ ഫോട്ടോപ്ലസുമാണ് നിർവഹിച്ചത്.
Get real time update about this post categories directly on your device, subscribe now.