സുധാകരനെതിരെ കോണ്‍ഗ്രസില്‍ നീക്കം ; സുധാകരന്‍ കെപിസിസി അധ്യക്ഷന്‍ ആവുന്നത് ഗുണം ചെയ്യില്ലെന്ന് മൂന്ന് എംപിമാര്‍

കെ സുധാകരനെതിരെ കോണ്‍ഗ്രസില്‍ നീക്കം. സുധാകരന്‍ കെപിസിസി അധ്യക്ഷന്‍ ആവുന്നത് ഗുണം ചെയ്യില്ലെന്ന് കോണ്‍ഗ്രസിന്റെ മൂന്ന് എംപിമാര്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടതായാണ് സൂചന.

രണ്ട് ഐ ഗ്രൂപ്പ് എംപിമാരും ഒരു എ ഗ്രൂപ്പ് എംപിയുമാണ് വിയോജിപ്പ് രേഖപ്പെടുത്തിയത്. എന്നാല്‍ ഭൂരിപക്ഷം എംപിമാരുടെ പിന്തുണ കെ സുധാകരന് ലഭിച്ചതായാണ് വിവരം.

ഗ്രൂപ്പുകളെ ഞെട്ടിച്ച് എ-ഐ ഗ്രൂപ്പ് ജനപ്രതിനിധികള്‍ കെ സുധാകരനൊപ്പം നില്‍ക്കുകയാണ്. ആരുടെയും പേര് പറയണ്ട എന്ന ഗ്രൂപ്പ് തീരുമാനം ലംഘിച്ച് പലരും സുധാകരന്റെ പേര് പറഞ്ഞു. ഇതോടെ, എംപി – എംഎല്‍എമാരില്‍ ഭൂരിപക്ഷം പേരുടെ പിന്തുണ സുധാകരനൊപ്പമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News