സഭയിൽ ചിരിപടർത്തി മുകേഷ് എം എൽ എ; ബിജെപി കേന്ദ്ര നേതാക്കൾ സംസ്ഥാന നേതാക്കളെ ബന്ധപ്പെടുന്നത് കുഴലിലൂടെ…

കുഴൽപ്പണക്കേസ് വിവാദമായിക്കൊണ്ടിരിക്കെ ബിജെപിയെ പരിഹസിച്ച് മുകേഷ് എം എൽ എ. ബിജെപി കേന്ദ്ര നേതാക്കൾ സംസ്ഥാന നേതാക്കളെ ബന്ധപ്പെടുന്നത് കുഴലിലൂടെയാണെന്ന മുകേഷ് എം എൽ എയുടെ വാക്കുകൾ സഭയിൽ ചിരിപടർത്തി.

ഭഗവാൻ കൃഷ്ണൻ്റെ ഓടക്കുഴലിനേക്കാൾ ബി ജെ പിക്കാർക്ക് പ്രിയം ഈ കുഴലാണെന്നും അദ്ദേഹം പരിഹസിച്ചു.സിനിമാക്കാർ 100 കോടി ക്ലബിൽ കയറുന്നത് അപൂർവമാണ്.എന്നാൽ ഒറ്റതിരഞ്ഞെടുപ്പോടെ ബിജെപിക്കാർ 400 കോടി ക്ലബിൽ കയറിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ കോന്നി സ്ഥാനാര്‍ത്ഥിയായിരിക്കെ കെ. സുരേന്ദ്രന്‍ തെരെഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ കണക്കുകളിലെ പൊരുത്തക്കേടുകള്‍ പുറത്ത് . പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തിന്റെ ചെലവുകള്‍ സ്ഥാനാര്‍ത്ഥി തന്നെ വഹിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടങ്ങള്‍ സുരേന്ദ്രന്‍ ലംഘിച്ചു. സുരേന്ദ്രന്റെ ഹെലികോപ്ടര്‍ യാത്രയുടെ കണക്കു വിവരങ്ങള്‍ പോലും റിപ്പോര്‍ട്ടില്‍ പ്രത്യേകം ഉള്‍പ്പെടുത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ ചെലവ് കണക്കുകളുടെ റിപ്പോര്‍ട്ട് കൈരളി ന്യൂസിന് ലഭിച്ചു.

കോന്നിയിലെ തെരഞ്ഞെടുപ്പ് പ്രചരാണാര്‍ത്ഥം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ സത്യവാങ്മൂലത്തിലെ വൈരുദ്ധ്യം നിറഞ്ഞ കണക്കുകളുടെ വിവരങ്ങളാണ് പുറത്തുവരുന്നത്. തെരഞ്ഞെടുപ്പില്‍ ആകെ 26,95,957 രൂപ ചെലവിട്ടെന്നാണ് കണക്കുകളില്‍. ഏപ്രില്‍ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സുരേന്ദ്രന്‍ വേദി പങ്കിടുകയും ചെയ്തിരുന്നു. പരിപാടിക്കാകട്ടെ രണ്ട് ലക്ഷത്തി നാന്നൂറ്റി അമ്പത്തിനാല് രൂപയാണ് ചെലവിനത്തില്‍ കാണിച്ചത്. ആ തുക നല്‍കിയിരിക്കുന്നതാകട്ടെ പാര്‍ട്ടി ആണെന്നുമാണ് സത്യവാങ്മൂലത്തിലുളളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News