ഇന്ത്യ ജനാധിപത്യ മതനിരപേക്ഷ രാജ്യമായി നിലകൊള്ളാൻ വേണ്ടിയുള്ള ഒരു പോരാട്ടത്തിനന്റെ ഭാഗം കൂടിയാണ് പാർലമെൻറിലെ ഉത്തരവാദിത്വം എന്ന് ജോൺ ബ്രിട്ടാസ് എം പി

രാജ്യസഭാ എം പിമാരായി , ജോണ്‍ ബ്രിട്ടാസും,ഡോ വി ശിവദാസനും സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡുവിന്റെ മുന്നാകെയാണ് സത്യപ്രതിജ്ഞ ചെയ്‌തത്‌.ഇന്ത്യ ജനാധിപത്യ മതനിരപേക്ഷ രാജ്യമായി നിലകൊള്ളാൻ വേണ്ടിയുള്ള ഒരു പോരാട്ടത്തിന്റെ ഭാഗം കൂടിയാണ് പാർലമെൻറിലെ ഉത്തരവാദിത്വം എന്ന് ജോൺ ബ്രിട്ടാസ് എം പി.സഭയിൽ അവതരിപ്പിക്കുന്നതെല്ലാം സ്വീകരിക്കപ്പെടുമെന്ന വിശ്വാസം ഞങ്ങൾക്ക് ഇല്ല എന്ന്ഡോ വി ശിവദാസൻ.

ഇന്ത്യ,ജനാധിപത്യ മതനിരപേക്ഷ രാജ്യമായി നിലകൊള്ളാൻ വേണ്ടിയുള്ള ഒരു പോരാട്ടത്തിനന്റെ ഭാഗം കൂടിയാണ് പാർലമെൻറിലെ ഈ ഉത്തരവാദിത്വം എന്നാണ് എം പി ആയി സത്യപ്രതിജ്ഞ ചെയ്തശേഷം ജോൺ ബ്രിട്ടാസ് കൈരളിന്യൂസിനോട്.

പാർലമെന്റ്ന് പണ്ടുള്ള ഒരു പ്രാധാന്യം ഇപ്പോഴും ഉണ്ടോ എന്നുള്ള കാര്യത്തിൽ സംശയമുണ്ട്. പാർലമെൻറ് മന്ദിരം നിർമ്മാണത്തിന് പ്രാധാന്യം വർദ്ധിക്കുകയും പാർലമെൻറ് നടപടികളിൽ പ്രാധാന്യം നഷ്ടപ്പെടുകയും ചെയ്യുന്ന ഒരു കാലത്തിലാണ് നമ്മൾ ജീവിക്കുന്നത്. എങ്കിൽ പോലും ലഭ്യമായിട്ടുള്ള അവസരങ്ങൾ ഉപയോഗിച്ച് രാജ്യത്തിൻറെ ജനാധിപത്യ പാർലമെൻററി പ്രക്രിയയെ ത്വരിതപ്പെടുത്താനും പുഷ്ടിപ്പെടുത്താനും അതിന് വേണ്ടി പോരാടാനും അവസരം വിനിയോഗിക്കാൻ കഴിയും എന്നാണ് ഞങ്ങളെല്ലാം ആഗ്രഹിക്കുന്നത്. സ്വാഭാവികമായിട്ടും വലിയൊരു പോരാട്ടമാണ്. അത് ഇന്ത്യ എന്ന രാജ്യം ജനാധിപത്യ മതനിരപേക്ഷ രാജ്യമായി നിലകൊള്ളാൻ വേണ്ടിയുള്ള ഒരു പോരാട്ടത്തിനന്റെ ഭാഗം കൂടിയാണ് പാർലമെൻറിലെ പോരാട്ടം ഞാൻ വിശ്വസിക്കുന്നു.

കേരളത്തില്‍ നിന്നും രാജ്യസഭാ അംഗമാകുന്ന ആദ്യ ദൃശ്യ മാധ്യമ പ്രവര്‍ത്തകനാണ് ജോണ്‍ ബ്രിട്ടാസ്. മൂന്നു പതിറ്റാണ്ടിലേറെയായി ഇടതുപക്ഷ മാധ്യമപ്രവർത്തനത്തിന്റെ സൗമ്യസുപരിചിത മുഖമാണ്‌ രാജ്യസഭയിലേക്ക്‌ എത്തുന്ന ജോൺ ബ്രിട്ടാസ്‌. ഇരുപത്തിരണ്ടാം വയസ്സിൽ ദേശാഭിമാനി ലേഖകനായി ഡൽഹിയിലെത്തിയ ബ്രിട്ടാസ് ആദ്യം റിപ്പോർട്ട്‌ ചെയ്തത് രാജ്യസഭയാണ്.

പോരാട്ട ഭൂമികകളെ ത്രസിപ്പിച്ച സമരാനുഭവങ്ങളുടെ ഉൾക്കരുത്തുമായാണ് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം വി ശിവദാസൻ രാജ്യസഭയിലേക്ക് എത്തുന്നത്. പാല ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായി വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായ ശിവദാസൻ സംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്റുവരെയായി. രാജ്യത്തെ മൂന്ന് സംസ്ഥാനത്ത്‌ തടവിലിടപ്പെട്ട വിദ്യാർഥി നേതാവാണ് ശിവദാസൻ.

രാജ്യ സഭയിൽ അവതരിപ്പിക്കുന്നതെല്ലാം സ്വീകരിക്കപ്പെടുമെന്ന വിശ്വാസം ഞങ്ങൾക്ക് ഇല്ല.കാരണം കോർപറേറ്റ് ഹിന്ദുത്വയുടെ രാഷ്ട്രീയം ഈ നാട് കണ്ടു കൊണ്ടിരിക്കുകയാണ്. അത് മനസ്സിലാക്കി ബഹുജന സമരങ്ങളിൽ പങ്കെടുത്തും അതിന് പ്രാമുഖ്യം നൽകിയും ഞങ്ങൾ പരമാവധി പ്രതിബദ്ധതയോടെ പ്രവർത്തിച്ചുകൊണ്ടിരിക്കും എന്ന് ഡോ ശിവദാസൻ കൈരളി ന്യൂസിനോട് പറഞ്ഞു.

ഭരണഘടനയാണ് കരുത്ത്. രാജ്യത്ത് ഫെഡറലിസം ആക്രമിക്കപ്പെടുന്നുണ്ട്. ബഹുസ്വര സമൂഹമെന്ന ആശയത്തിനു നേരെ അസഹിഷ്ണുത ഉയരുന്നുണ്ട്. മലയാളത്തിലാണ് ദൃഢപ്രതിജ്ഞ ചെയ്തത്. അതൊരു രാഷ്ട്രീയ തീരുമാനം ആയിരുന്നു എന്നും ഡോ വി ശിവദാസൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News