ട്രക്ക് ഡ്രൈവറെ വെടിവെച്ച്‌ കൊലപ്പെടുത്തിയ ശേഷം പണവും മൊബൈലും കവര്‍ന്നു

ട്രക്ക് ഡ്രൈവറെ വെടിവെച്ച്‌ കൊലപ്പെടുത്തി പണവും മൊബൈലും കവര്‍ന്നു. ബസായ് ദരാപൂര്‍ ഏരിയയിലെ ഇ.എസ്.ഐ ആശുപത്രിക്ക് സമീപമാണ് സംഭവം. ഹരിയാന സ്വദേശിയായ ലക്ഷ്മിചന്ദ് എന്ന 50കാരനാണ് മരിച്ചത്.ട്രക്കിലുണ്ടായിരുന്ന ക്ലീനര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.

മൂന്ന്-നാല് പേരടങ്ങിയ സംഘം കാറിലെത്തി ട്രക്കിന് മുന്നില്‍ നിര്‍ത്തുകയായിരുന്നു.തുടര്‍ന്ന് രണ്ട് പേര്‍ പുറത്തിറങ്ങി ഡ്രൈവര്‍ക്കു നേരെ വെടിവെക്കുകയും 5000 രൂപയും മൊബൈലുമെടുത്ത് രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News