മലയാളികളുടെ ഇഷ്ടഗാനത്തിന് കവർ ഒരുക്കി മോഹൻലാലിനെ വിസ്മയിപ്പിച്ച ഗായകൻ

ചാൾസ് ആന്റണി എന്ന ഗായകനെ അറിയാത്ത സംഗീത പ്രേമികൾ ചുരുക്കമാണ് ! വ്യത്യസ്തങ്ങളായ 16 ഭാഷകളിൽ ഗാനങ്ങൾ ആലപിക്കുന്ന ഈ കൊച്ചിക്കാരൻ ഡിയാഗോ മറഡോണക്കൊപ്പം സ്പാനിഷ് ഗാനം ആലപിച്ച ഗായകൻ കൂടിയാണ്. മോഹൻ ലാലിൻറെ വീട്ടിലെ എല്ലാ ആഘോഷങ്ങളിലും ചാൾസിന്റെ ഗാനങ്ങൾ നിറസാനിധ്യമാണ്.! ബിബിസി ന്യൂസ്‌ ചാനൽ വരെ ഇന്റർവ്യൂ ചെയ്ത ചാൾസിന്റെ ഏറ്റവും പുതിയ കവർ വേർഷൻ എല്ലാരും ചൊല്ലണ് എന്ന മലയാളഗാനം ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്.

മലയാളികളുടെ ഇഷ്ട ഗാനത്തിനു കവർ ഒരുക്കിയാണ് ചാൾസ് ഇക്കുറി ശ്രദ്ധ നേടുന്നത്. ‘എല്ലാരും ചൊല്ലണ്’ എന്ന പാട്ടിനാണ് ചാൾസ് ഗിറ്റാറിൽ കവർ പതിപ്പൊരുക്കിയത്. ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലായ വിഡിയോ പ്രമുഖരുൾപ്പെടെ നിരവധി പേരാണ് പങ്കു വച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel