ഡോ. പി കെ വാര്യരുടെ നൂറാം ജന്മദിനത്തിൽ ആശംസകളുമായി മുഖ്യമന്ത്രി

ഡോ. പി. കെ വാര്യരുടെ നൂറാം ജന്മദിനത്തിൽ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ.നൂറ്റാണ്ടു കാലം നീണ്ട അദ്ദേഹത്തിൻ്റെ ജീവിതം കേരളത്തിൻ്റെ ചരിത്രത്തിൽ സുവർണലിപികളാൽ അടയാളപ്പെടുത്തുമെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു .

ആയുർവേദ പാരമ്പര്യത്തിൻ്റെ അനന്ത സാധ്യതകൾ കണ്ടെത്തുകയും വൈദ്യശാസ്ത്ര ശാഖയെന്ന നിലയ്ക്കതിനെ വിപുലപ്പെടുത്തുന്നതിനും സമൂഹത്തിൻ്റെ സൗഖ്യത്തിനായി ഉപയോഗപ്പെടുത്തുന്നതിനും അദ്ദേഹം പ്രധാനപങ്ക് വഹിച്ചു. അന്താരാഷ്ട്രതലത്തിൽ അംഗീകാരങ്ങൾ നേടിക്കൊടുക്കുന്നതിനും അനുപമമായ സംഭാവനകളാണ് പി. കെ വാര്യരുടെതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് കുറിപ്പ്

മനുഷ്യസേവനത്തിനായി സ്വന്തം ജീവിതം ഉഴിഞ്ഞുവച്ച ഡോ. പി. കെ. വാര്യരുടെ നൂറാം ജന്മദിനമാണിന്ന്. ഒരു നൂറ്റാണ്ടു കാലം നീണ്ട അദ്ദേഹത്തിൻ്റെ ജീവിതം കേരളത്തിൻ്റെ ചരിത്രത്തിൽ സുവർണലിപികളാൽ അടയാളപ്പെടുത്തും. ആരോഗ്യ സാംസ്കാരിക മേഖലകളിൽ അദ്വിതീയമായ സ്ഥാനമാണ് ഡോ. പി. കെ വാര്യർക്കുള്ളത്

. നമ്മുടെ ആയുർവേദ പാരമ്പര്യത്തിൻ്റെ അനന്ത സാധ്യതകൾ കണ്ടെത്തി വൈദ്യശാസ്ത്ര ശാഖയെന്ന നിലയ്ക്കതിനെ വിപുലപ്പെടുത്തുന്നതിനും സമൂഹത്തിൻ്റെ സൗഖ്യത്തിനായി ഉപയോഗപ്പെടുത്തുന്നതിനും അന്താരാഷ്ട്രതലത്തിൽ അംഗീകാരങ്ങൾ നേടിക്കൊടുക്കുന്നതിനും അനുപമമായ സംഭാവനകളാണ് ഡോ. പി. കെ. വാര്യർ നൽകിയത്. കോട്ടയ്ക്കൽ ആര്യവൈദ്യശാലയെ കേരളത്തിൻ്റെ തന്നെ അഭിമാന സ്തംഭമാക്കി വളർത്തുവാൻ അദ്ദേഹത്തിനു സാധിച്ചു.

ആരോഗ്യമുള്ള മനസ്സോടും ശരീരത്തോടും കൂടി ജനസമൂഹമാകെ പുലരണമെന്ന ചിന്ത മുന്‍നിര്‍ത്തി സമര്‍പ്പിക്കപ്പെട്ട ജീവിതമാണ് ഡോ. പി. കെ. വാര്യരുടേത്. ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തോടും തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടും സഹകരിച്ചു പ്രവര്‍ത്തിച്ച അദ്ദേഹം എക്കാലവും ഉന്നതമായ മനുഷ്യസ്നേഹവും സാമൂഹ്യബോധവും ഉയർത്തിപ്പിടിച്ചു. കേരളത്തിൻ്റെ അഭിമാനമായ ഡോ. പി. കെ വാര്യർക്ക് ഹൃദയപൂർവം ജന്മദിനാശംസകൾ നേരുന്നു. നാടിൻ്റെ നന്മയ്ക്കായി അദ്ദേഹം അർപ്പിച്ച സംഭാവനകൾക്ക് നന്ദി പറയുന്നു..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News