വി.മുരളീധരന്‍ നഗ്‌നമായി ഹവാല ഇടപാടിന് പിന്തുണ നല്‍കി ; എ എ റഹീം

വി.മുരളീധരന്‍ നഗ്‌നമായി ഹവാല ഇടപാടിന് പിന്തുണ നല്‍കി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. കേന്ദ്ര മന്ത്രി സ്ഥാനം വി. മുരളീധരന്‍ രാജി വെക്കണമെന്നും എ എ റഹീം വ്യക്തമാക്കി.

ജനാധിപത്യത്തെ കള്ളപ്പണം കൊണ്ട് അട്ടിമറിച്ച ബിജെപി ലോകത്തിന് മുന്നില്‍ ഇന്ത്യയെ നാണം കെടുത്തി. എന്തു കൊണ്ട് ധര്‍മ രാജനെ തള്ളി പറയാന്‍ ബിജെപി ക്ക് കഴിയുന്നില്ലെന്നും റഹീം ചോദിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ സുരേന്ദ്രന് വേണ്ടി ധര്‍മ്മ രാജന്‍ കള്ള പ്പണം ഒഴുക്കി. ധര്‍മ്മ രാജന്റെ എല്ലാ ഇടപാടുകളും അന്വേഷിക്കണമെന്നും എ എ റഹീം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News