പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി ഷാന്‍ മുഹമ്മദിനെതിരെ പോത്താനിക്കാട് പൊലീസ് കേസെടുത്തു. പീഡനവിവരം അറിഞ്ഞിട്ടും മറച്ചുവെച്ചതിനാണ് കേസ്.

പ്രധാന പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പീഡനവിവരം ഒളിച്ച് വെക്കാന്‍ റിയാസിനെ സഹായിച്ചത് ഷാന്‍ മുഹമ്മദ് എന്ന് പൊലീസ് പറയുന്നു.

പോക്‌സോ കേസിനു പുറമെ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതിനും പോലീസ് കേസെടുത്തിട്ടുണ്ട്. കേസെടുത്തതോടെ ഷാന്‍ മുഹമ്മദ് മുങ്ങിയതായി പോലീസ് വ്യക്തമാക്കി. ഇയാളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News