കളിയല്ല സംഗതി അല്പം സീരിയസാണ്! കോവിഷീല്‍ഡ് വാക്സിന്‍ രണ്ട് ഡോസെടുത്ത വരനെ വേണമെന്ന് യുവതി

കൊവിഡ് കാലത്ത് വിവാഹങ്ങള്‍ക്ക് മാത്രമല്ല വിവാഹ പരസ്യങ്ങള്‍ക്കും കാര്യമായ മാറ്റം വന്നിട്ടുണ്ട്. വരനെ തേടിയുള്ള ഒരു വിവാഹ പരസ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെൻഡിങ് .

വെളുത്ത, മെലിഞ്ഞ, നല്ല സാമ്പത്തിക പശ്ചാത്തലമുള്ള, ഉയര്‍ന്ന ജോലിയുള്ള, നല്ല കുടുംബ പാരമ്പര്യമുള്ള, ഇന്ന മതത്തില്‍പ്പെട്ട, ഇന്ന ജാതിയില്‍പ്പെട്ട… അങ്ങനെ നീളുന്നു വിവാഹ പരസ്യങ്ങളിലെ ഡിമാന്‍ഡുകൾ എന്നാൽ, കൊവിഡ് കാലത്തെ പുതിയ ട്രെൻഡ് 24കാരിയായ യുവതി കോവിഷീല്‍ഡ് വാക്സിന്‍ രണ്ടു ഡോസും സ്വീകരിച്ച ഒരാളെയാണ് വരന്‍ ആയി ലഭിക്കാന്‍ പരസ്യം നൽകിയിരിക്കുന്നതാണ്. താന്‍ കോവിഷീല്‍ഡ് വാക്സിന്‍ രണ്ട് ഡോസും എടുത്തതാണെന്നും അതുകൊണ്ടു തന്നെ കോവിഷീല്‍ഡ് വാക്സിന്‍ രണ്ട് ഡോസ് എടുത്ത യുവാവിനെയാണ് വരനായി അന്വേഷിക്കുന്നതെന്നും യുവതി തന്റെ വിവാഹ പരസ്യത്തില്‍ വ്യക്തമാക്കുന്നു.

കൊറോണ പ്രതിസന്ധിയിൽ എല്ലാ മേഖലയും പോലെ വിവാഹ മാർക്കറ്റിങ്ങും അവതാളത്തിലായി. കൊവിഡ് മഹാമാരി ലോകത്തെ മുഴുവന്‍ ബാധിച്ച സാഹചര്യത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹങ്ങളിൽ പങ്കെടുക്കുന്നത്.

.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News