കേന്ദ്രം വാക്‌സിൻ നയം തിരുത്തിയതിൽ എസ് എഫ് ഐ വഹിച്ച പങ്ക് വളരെ വലുത്

ശക്തമായ പ്രതിഷേധത്തിനൊടുവിൽ കേന്ദ്രം വാക്‌സിൻ നയം തിരുത്തിയതിൽ എസ് എഫ് ഐ വഹിച്ച പങ്ക് വളരെ വലുതാണ് .രാജ്യത്തെ പൗരന്മാർക്ക് സൗജന്യമായി വാക്സിൻ നൽകാത്തതിനെതിരെ രാജ്യമൊട്ടാകെ നടന്ന നിയമപോരാട്ടങ്ങളിൽ എസ് എഫ് ഐ വലിയ പങ്കാണ് വഹിച്ചത്.

കേന്ദ്ര സർക്കാരിന്റെ ജനവഞ്ചനക്കെതിരെ സുപ്രീംകോടതിയിൽ കൊടുത്ത കേസിൽ പങ്കു ചേർന്നു കൊണ്ട് എസ് എഫ് ഐ നടത്തിയ നീക്കത്തിന്റെ കൂടി ഫലമാണ് കേന്ദ്രത്തിന്റെ പുതിയ വാക്‌സിൻ നയം.

രാജ്യവ്യാപകമായ പ്രധിഷേധത്തിനോടുവിൽ കേന്ദ്ര സർക്കാരിന് വാക്‌സിൻ നയം തിരുത്തേണ്ടി വരുമ്പോൾ,കേന്ദ്രത്തിന്റെ വാക്‌സിൻ നയം തിരുത്താൻ പ്രയത്നിച്ച എസ് എഫ് ഐയുടെ പങ്ക് വലുതാണ്.മറ്റ് വിദ്യാർത്ഥി സംഘടനകളെല്ലാം നോക്കുത്തികളായപ്പോൾ എസ് എഫ് ഐയാണ് ആദ്യമായി കേന്ദ്രത്തിന്റെ വാക്‌സിൻ നയങ്ങൾക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.

രാജ്യത്തെ പൗരന്മാർക്ക് സൗജന്യമായി വാക്‌സിൻ നൽകണമെന്നും,സ്വകാര്യ ആവശ്യങ്ങൾക്കുള്ള മെഡിക്കൽ ഓക്സിജന്റെ ജി എസ് ടി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് മെയ്‌ 8ന് എസ് എഫ് ഐ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

എസ് എഫ് ഐ അഖിലേന്ത്യാ സെക്രട്ടറി മയൂഖ് വിശ്വാസാണ് സുപ്രീം കോടതിയെ സമീപിച്ചത്. തുടർന്ന് കേന്ദ്ര വാക്‌സിനേഷൻ നയങ്ങൾക്കെതിരെ സുപ്രീം കോടതിയിൽ എസ് എഫ് ഐ കക്ഷി ചേരുകയും ചെയ്തിരുന്നു. നിലവിൽ സുപ്രീം കോടതിയുടെയും സംസ്ഥാനങ്ങളുടെയും സമ്മർദ്ദത്തിന് വഴങ്ങി കേന്ദ്രം വാക്‌സിൻ നയങ്ങൾ മാറ്റുമ്പോൾ സുപ്രീം കോടതിയിൽ നൽകിയ കേസിൽ കക്ഷി ചേർന്ന എസ് എഫ് ഐ യുടെ കൂടി വിജയമാണെന്ന് അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു വ്യക്തമാക്കി.

രൂക്ഷമായ വിമർശനങ്ങൾക്ക് പിന്നാലെ രാജ്യത്തെ പൗരന്മാർക്ക് സൗജന്യമായി വാക്‌സിൻ നൽകുമെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News