അംഗീകാരമില്ലാത്ത സ്‌കൂളുകളില്‍ പഠിച്ചിരുന്ന കുട്ടികള്‍ക്ക് തുടര്‍പഠനത്തിന് അംഗീകാരമുളള സ്‌കൂളുകളില്‍ പ്രവേശനം സാധ്യമാക്കുന്നതിന് ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്

പ്രതീകാത്മക ചിത്രം

അംഗീകാരമില്ലാത്ത സ്‌കൂളുകളില്‍ 1 മുതല്‍ 9 വരെ ക്ലാസ്സുകളില്‍ പഠിച്ചിരുന്ന കുട്ടികള്‍ക്ക് തുടര്‍പഠനം സാധ്യമാക്കുന്നതിനായി അംഗീകാരമുളള സ്‌കൂളുകളില്‍ 2 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പ്രവേശനം സാധ്യമാകുന്നതിനുളള അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ച് വിദ്യാഭ്യാസ വകുപ്പ്.

സര്‍ക്കാര്‍ അംഗീകാരമില്ലാതെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അംഗീകൃതമായ വിടുതല്‍ സര്‍ട്ടിഫിക്കറ്റിന്റെ അഭാവത്തില്‍ തുടര്‍പഠനം മുടങ്ങുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ കുട്ടികളുടെ തുടര്‍പഠനം സാധ്യമാക്കണമെന്ന്
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ആവശ്യപ്പെട്ടിരുന്നു.

ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇക്കാര്യം പരിശോധിച്ചു. അംഗീകാരമില്ലാത്ത സ്‌കൂളുകളില്‍ 1 മുതല്‍ 9 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അംഗീകാരമുളള സ്‌കൂളുകളില്‍ തുടര്‍പഠനം സാധ്യമാക്കുന്നതിനായി അനുമതി നല്‍കിയെന്നും വിദ്യാഭ്യാസ വകുപ്പ് ഉത്തരവില്‍ പറയുന്നു.

അംഗീകാരമുളള സ്‌കൂളുകളില്‍ 2 മുതല്‍ 8 വരെ ക്ലാസ്സുകളില്‍ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വയസ്സ് അടിസ്ഥാനത്തിലും, 9,10 ക്ലാസ്സുകളില്‍ വയസ്സിന്റെയും ഒരു പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലും 2021-22 അദ്ധ്യയന വര്‍ഷം പ്രവേശനം നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായും വിദ്യാഭ്യാസ വകുപ്പ്് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here