പുറത്തുപോകുമ്പോഴും മറ്റുള്ളവരുമായി സംസാരിക്കുമ്പോഴും വായ്‌നാറ്റം നമ്മുടെ ആത്മവിശ്വാസത്തെ പലപ്പോഴും തകര്‍ക്കാറുണ്ട്. സംസാരിക്കാന്‍ ഏറെ ഇഷ്ടമുള്ളവര്‍ക്ക് പോലും വായ്‌നാറ്റം വലിയ മാനസിക പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഉള്ളിയും പുകയിലയും പലപ്പോഴും വായ് നാറ്റമുണ്ടാക്കുന്ന പ്രധാന ഘടകങ്ങളാണ്.
വായ്‌നാറ്റമുണ്ടാക്കുന്ന ഭക്ഷണസാധനങ്ങള്‍ ഏതെന്ന് മനസ്സിലാക്കിയാല്‍ നമുക്കതിനെ മറികടക്കാന്‍ സാധിക്കും. ‘സള്‍ഫര്‍’ കാര്യമായി അടങ്ങിയ ഭക്ഷണം കഴിക്കുന്നത്, പിന്നീടുള്ള സമയം വായ്നാറ്റമുണ്ടാകാന്‍ കാരണമായേക്കും. ഉദാഹരണത്തിന് ഉള്ളി, വെളുത്തുള്ളി, മുട്ടയുടെ മഞ്ഞ തുടങ്ങിയവ. പുറത്തുപോകുമ്പോഴോ, പ്രധാനപ്പെട്ട മീറ്റിംഗുകള്‍ക്ക് തയ്യാറെടുക്കുമ്പോഴോ ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കാം.
ദീര്‍ഘനേരം വെള്ളം കുടിക്കാതിരിക്കുന്നത്, ഭക്ഷണം കഴിക്കാതിരിക്കുന്നത് എന്നിവയെല്ലാം വായ്നാറ്റമുണ്ടാക്കാം.ഭക്ഷണവും വെള്ളവും ഒന്നും ചെല്ലാതിരിക്കുമ്പോള്‍ വായ വരണ്ടുപോകുന്നതിലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇടവിട്ട് വെള്ളം കുടിച്ചാ്ല്‍ തന്നെ ഈ പ്രശ്നം പരിഹരിക്കാം.
പുകവലിയാണ് വായ്നാറ്റത്തിന് കാരണമാകുന്ന മറ്റൊരു പ്രശ്നം. ഇടയ്ക്കിടെ വലിക്കുന്നവരിലും ദീര്‍ഘകാലമായി വലിക്കുന്നവരിലുമെല്ലാം മിക്കവാറും വായ്നാറ്റം അനുഭവപ്പെട്ടേക്കാം. അതുപോലെ പുകയില വയ്ക്കുന്നത് പോലുള്ള മറ്റ് രീതികളും വലിയ തോതില്‍ വായ്നാറ്റമുണ്ടാക്കും.
ഇത്തരത്തില്‍ വായ്‌നാറ്റമുണ്ടാക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പുറത്തുപോകുമ്പോള്‍ ഒഴിവാക്കിയാല്‍ വായ്‌നാറ്റം ഒഴിവാക്കാം.
Get real time update about this post categories directly on your device, subscribe now.