മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവം; തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറി തല്‍സ്ഥാനത്ത് തുടരുന്നതിലുള്ള ധാര്‍മ്മികതയെന്ത് ?,അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവത്തില്‍ മാധ്യമ സ്ഥാപനംതന്നെ ജോലിയില്‍ നിന്ന് പുറത്താക്കിയ ഒരാളെ തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറി സ്ഥാനത്ത് നിലനിര്‍ത്തുന്നതിലുള്ള ധാര്‍മികത പരിശോധിക്കപ്പെടേണ്ടതാണെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍.

സഹപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചു കയറി സദാചാര ഗുണ്ടായിസം കാണിച്ചതിന് സസ്പെന്‍ഷനിലായിരുന്ന മാധ്യമ പ്രവര്‍ത്തകനും പ്രെസ്‌ക്ലബ് സെക്രട്ടറിയുമായ രാധാകൃഷ്ണനെ അന്വേഷണത്തിനൊടുവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പത്ര മാധ്യമത്തില്‍ നിന്നും പുറത്താക്കിയിരിക്കുകയാണ്.

സംഭവം നടന്ന് ഒന്നരവര്‍ഷമാകുമ്പോഴും പ്രതിയുടെ ഭാഗത്തുനിന്നും ഇപ്പോഴും ഭീഷണി ഉയര്‍ന്നുവരുന്നു എന്നുള്ളത് ഏറെ ഞെട്ടലുളവാക്കുന്ന കാര്യമാണെന്നും എഐഡിഡബ്ല്യൂഎ ചൂണ്ടിക്കാട്ടി.

ക്രിമിനല്‍ കുറ്റകൃത്യത്തിന് നിയമനടപടി നേരിടുന്ന എം.രാധാകൃഷണന്‍ ഇപ്പോഴും തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ സെക്രട്ടറിസ്ഥാനത്ത് തന്നെ തുടരുകയാണ്. എന്നാല്‍, കെയുഡബ്ല്യുജെയില്‍ നിന്ന് ഇയാളെ പുറത്താക്കിയതുമാണ്.

മാധ്യമരംഗത്തു പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനും ഭയാശങ്കകളില്ലാതെ ജീവിക്കാനുമുള്ള അന്തരീക്ഷം ഉണ്ടാക്കിയെടുക്കാന്‍ പത്രപ്രവര്‍ത്തക സംഘടനകളുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകേണ്ടതുണ്ടെന്നും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News