കെ സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരം കോഴക്കേസ് ; അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്

ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ കെ സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരം കോഴക്കേസ് അന്വേഷണം ഇനി ക്രൈംബ്രാഞ്ചിലേക്ക്. അന്വേഷണം കാസര്‍കോട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ് പുറത്തിറങ്ങി.

കേസിന്റെ ഗൗരവം കണക്കിലെടുത്താണ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. കേസിന്റെ അന്വേഷണ പുരോഗതി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഉത്തരവില്‍ പറയുന്നു. ബദിയഡുക്ക പൊലീസാണ് ഇതുവരെ കോഴക്കേസ് അന്വേഷിച്ചിരുന്നത്.

ബിജെപിയില്‍ നിന്നും രണ്ടര ലക്ഷം കോഴ വാങ്ങി സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചുവെന്ന ബി എസ് പി സ്ഥാനാര്‍ഥി കെ സുന്ദരയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കോടതിയുടെ അനുമതിയോടെയാണ് പൊലീസ് കേസ് അന്വേഷിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News