എന്തും ചെയ്ത് കുഴല്‍പ്പണക്കേസിൽ നിന്ന് തലയൂരണമെന്ന ഉപദേശവുമായി ടി ജി മോഹൻ ദാസ് :ശബ്ദരേഖ പുറത്ത്

നാട്ടിൽ കലാപമുണ്ടാക്കി കുഴൽപ്പണക്കേസിൽ നിന്ന് ശ്രദ്ധ തിരിയ്ക്കാൻ ബിജെപി ശ്രമം തുടങ്ങിയതായി സൂചന. എന്തും ചെയ്ത് കേസിൽ നിന്ന് ജനശ്രദ്ധ തിരിക്കണമെന്ന് യുവമോർച്ച സംഘടിപ്പിച്ച ക്ലബ് ഹൗസ് ചർച്ചയിൽ ആഹ്വാനം.

ഇക്കാര്യത്തിൽ 2002ൽ ഗുജറാത്തിൽ മോഡി ചെയ്തത് മാതൃകയാക്കാം എന്ന് ബിജെപി ബൗദ്ധിക വിഭാഗം സംസ്ഥാന കൺവീനർ ടി ജി മോഹൻദാസ്‌ ചർച്ചയിൽ നിർദേശിച്ചു. (2002 ലാണ് ആയിരങ്ങളെ കൊന്നൊടുക്കിയ ഗുജറാത്ത് കലാപം നടന്നത്).

ഒരു സ്ഫോടനം ഉണ്ടായാൽ അതിനേക്കാൾ വലിയ സ്ഫോടനം സൃഷ്ടിച്ച് നേരിടുന്ന ഇന്ദിരാഗാന്ധിയെയും ഇക്കാര്യത്തിൽ മാതൃകയാക്കണം .”അതിനുള്ള ആയുധങ്ങൾ നമ്മുടെ കയ്യിലുണ്ട്. അവ പ്രയോഗിക്കാൻ നേരമായി”- മോഹൻദാസ് പറഞ്ഞു.

മഞ്ചേശ്വരത്തെ കെ സുന്ദരയെ പിന്മാറ്റാൻ കൈക്കൂലി നൽകിയ കേസിൽ കെ സുരേന്ദ്രൻ 14 ദിവസമെങ്കിലും ജാമ്യം കിട്ടാതെ ജയിലിൽ കിടക്കാൻ ഇടയുണ്ടെന്ന മുന്നറിയിപ്പും മോഹൻദാസ്‌ നൽകുന്നു.കെ സുരേന്ദ്രനും വി വി രാജേഷും പങ്കെടുത്ത ചർച്ചയിൽ യുവമോർച്ച പ്രവർത്തകരെ മാത്രമാണു ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ചർച്ചയുടെ ഉള്ളടക്കം പുറത്തെത്തുകയായിരുന്നു.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.https://fb.watch/5-e7OU4aMp/

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel