രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു: രോഗമുക്തി നിരക്ക് 94.3% ആയി

ആശ്വാസമായി രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ ദിവസത്തെ കണക്കുകൾ പ്രകാരം തമിഴ്നാട്ടിൽ 18,023 കേസുകൾ സ്ഥിരീകരിച്ചപ്പോൾ 409 മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തു.

കർണാടകയിൽ 9808 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്തത്,179 മരണവും സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ 10,891 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 295 മരണങ്ങളും മഹാരാഷ്ട്രയിൽ റിപ്പോർട്ട്‌ ചെയ്തു. മഹാരാഷ്ട്രയിലെ രോഗമുക്തി നിരക്ക് 95.35% മായി ഉയർന്നു.

ദില്ലിയിൽ 316 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്തത്. ഇതോടെ ദില്ലിയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 0.44% മായി കുറഞ്ഞു.അതേ സമയം രാജ്യത്തെ രോഗമുക്തി നിരക്ക് 94.3% മായി ഉയർന്നെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർദ്ധൻ വ്യക്തമാക്കി.

രാജ്യത്ത് ഏറ്റവും ഉയർന്ന കൊവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്ത മെയ്‌ 7 ലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ രാജ്യത്തെ പ്രതിദിന കേസുകൾ 79% മായി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.കഴിഞ്ഞ ആഴ്ച്ച മാത്രം കൊവിഡ് കേസുകളിൽ 33% കുറവാണ് റിപ്പോർട്ട്‌ ചെയ്തത്.

രാജ്യത്തെ 322 ജില്ലകളിൽ ഒരു മാസത്തിനിടെ കൊവിഡ് കേസുകൾ കുത്തനെ കുറയുകയാണെന്ന് കേന്ദ്രം വ്യക്തമാക്കി. 5 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാർക്ക് കൊവിഡ് വാക്‌സിനേഷനിൽ മുൻഗണന നൽകുമെന്ന് ആന്ധ്രാപ്രദേശ് സർക്കാർ വ്യക്തമാക്കി. അതേസമയം കൊവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ തെലങ്കാനയിൽ ലോക്ക്ഡൌൺ ജൂൺ 18 വരെ നീട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News