കെ.സു​രേ​ന്ദ്ര​നെ ​ദില്ലിയ്ക്ക് വി​ളി​പ്പി​ച്ച്‌ കേ​ന്ദ്ര നേ​തൃ​ത്വം

ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​നെ കേ​ന്ദ്ര നേ​തൃ​ത്വം ദില്ലിയി​ലേ​ക്ക് വി​ളി​പ്പി​ച്ചു. കേ​ര​ള​ത്തി​ലെ വി​വാ​ദ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നീ​ക്കം. ബു​ധ​നാ​ഴ്ച കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ, ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ദ്ദ എ​ന്നി​വ​രു​മാ​യി സു​രേ​ന്ദ്ര​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യേ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ൽ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക പി​ൻ​വ​ലി​ക്കാ​ൻ കോ​ഴ ന​ൽ​കി​യെ​ന്ന പ​രാ​തി​യി​ൽ കെ. ​സു​രേ​ന്ദ്ര​നെ​തി​രേ പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ കൈ​ക്കൂ​ലി ന​ൽ​കി​യ​തി​ന് ഐ​പി​സി 171 ബി, ​ഇ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് ബ​ദി​യ​ഡു​ക്ക പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

കു​ഴ​ൽ​പ​ണ ഇ​ട​പാ​ട് വി​വാ​ദ​ത്തി​ന് പി​റ​കെ സി​കെ ജാ​നു വി​വാ​ദം കൂ​ടി പു​റ​ത്ത് വ​ന്ന​തോ​ടെ കേ​ര​ള ബി​ജെ​പി​യി​ൽ കെ. ​സു​രേ​ന്ദ്ര​ൻ ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ൽ ആ​ണ്. കേ​ര​ള​ത്തി​ലെ സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ക്കാ​ൻ കേ​ന്ദ്രം നി​യോ​ഗി​ച്ച നാ​ലം​ഗ സം​ഘ​വും കെ. ​സു​രേ​ന്ദ്ര​ന് എ​തി​രെ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടു​ണ്ട് എ​ന്നാ​ണ് വി​വ​രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here