സാമ്പത്തിക പ്രതിസന്ധി; മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ അടച്ചു

മുംബൈ നഗരത്തിലെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലുകളിലൊന്നായ ഹയാത്ത് റീജന്‍സി സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്ന് താത്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി.

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനോട് ചേര്‍ന്നുള്ള ഹോട്ടലിന്റെ നടത്തിപ്പിനായി ഉടമകളായ ഏഷ്യന്‍ ഹോട്ടല്‍സ് (വെസ്റ്റ്) ലിമിറ്റഡിന് പണം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് നടപടി. ഏഷ്യന്‍ ഹോട്ടല്‍സ് ലിമിറ്റഡില്‍ നിന്ന് ഫണ്ട് വരാത്തതിനാല്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും പണമില്ലെന്നും അതുകൊണ്ട് താത്കാലികമായി പ്രവര്‍ത്തനം നിര്‍ത്തുകയാണെന്നും
കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ ഹോട്ടല്‍ ജനറല്‍ മാനേജര്‍ ഹര്‍ദീപ് മര്‍വ അറിയിച്ചു.

ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഹോട്ടല്‍ അടച്ചിടുകയാണ്. റൂം ബുക്കിങ്ങും നിര്‍ത്തിയിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കുന്നതിനായി ഏഷ്യന്‍ ഹോട്ടല്‍സുമായി ചര്‍ച്ചകള്‍ നടന്നു വരുകയാണെന്നും അധികൃതര്‍ അറിയിച്ചു. കൊവിഡ് വ്യാപനം ഏറ്റവുമധികം ബാധിച്ച മേഖലകളിലൊന്നാണ് ഹോട്ടല്‍ വ്യവസായം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News