
ഇന്ധന വില വർധനയ്ക്കെതിരെ പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. എൻ. ഷംസുദ്ദീൻ എംഎൽഎയാണ് അടിയന്തപ്രമേയ നോട്ടീസ് നൽകിയത്. പെട്രോൾ, ഡീസൽ വിലവർധന മൂലം ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചർച്ചചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ഇന്ധന വില വർധനയ്ക്ക് കേന്ദ്രമാണ് ഉത്തരവാദിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ഗുരുതര സാഹചര്യമാണ് ഇത്. സംസ്ഥാന സർക്കാരിന് ഇതിൽ പങ്കില്ല. പ്രതിപക്ഷ നോട്ടീസ് ദുഷ്ടലാക്കോടെയാണ്. മറ്റ് സംസ്ഥാനങ്ങളിലെ അത്ര നികുതി പോലും കേരളത്തിലില്ലെന്നും ധനമന്ത്രി പറഞ്ഞു.
അതേസമയം രാജ്യത്തിന്റെ പല ഭാഗത്തും ഇന്ധന വില ഇതിനോടകം നൂറ് കവിഞ്ഞു. കൊവിഡും ലോക്ക്ഡൗണും മൂലം ജനങ്ങള്‍ കനത്ത പ്രതിസന്ധിയിലായ സമയത്താണ് ഇരുട്ടടിയായി ഇന്ധനവില കുതിച്ചുയരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here