രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു: തുടർച്ചയായി രണ്ടാം ദിവസവും സ്ഥിരീകരിച്ചത് ഒരു ലക്ഷത്തിൽ താഴെ കേസുകൾ

ആശ്വാസമായി രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. 92,596 കേസുകളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോർട്ട്‌ ചെയ്തത്.തുടർച്ചയായ രണ്ടാം ദിവസവും ഒരു ലക്ഷത്തിന് താഴെയാണ് കൊവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്തത്. അതേസമയം 2219 മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തു .

തുടർച്ചയായ 27-ാം ദിവസവും രാജ്യത്ത് പ്രതിദിന കേസിനെക്കാൾ ഉയർന്ന രോഗമുക്തി നിരക്കാണ് രേഖപ്പെടുത്തിയത് . 1,62,664 പേർ ഇന്നലെ രോഗമുക്തി നേടി.ഇതോടെ ആക്റ്റീവ് കേസുകൾ 12 ലക്ഷത്തോളമായി കുറഞ്ഞു.

രാജ്യത്തെ രോഗമുക്തി നിരക്ക് 94.3%മായി ഉയർന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.രാജ്യത്ത് ഏറ്റവും ഉയർന്ന കൊവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്ത മെയ്‌ 7 ലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രതിദിന കേസുകൾ 79% മായി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.കഴിഞ്ഞ ആഴ്ച്ച മാത്രം കൊവിഡ് കേസുകളിൽ 33% കുറവാണ് റിപ്പോർട്ട്‌ ചെയ്തത്.

സ്വകാര്യ ആശുപത്രികളിലെ കൊവിഡ് വാക്സിൻ കുത്തിവെപ്പിന് കേന്ദ്രം വില നിശ്ചയിച്ചു . കൊവിഷീൽഡിന് – 780 രൂപയും കൊവാക്സിന് -1410യും , സ്പുട്നിക്ക് V യ്ക്ക് – 1145 രൂപയുമാണ് വില .പരമാവധി ഈ തുക മാത്രമെ സ്വകാര്യ ആശുപത്രികൾക്ക് ഈടാക്കാനാകൂവെന്നും, സ്വകാര്യ ആശുപത്രികളെ സംസ്ഥാന സർക്കാർ നിരീക്ഷിക്കണമെന്നും കേന്ദ്രം വ്യക്തമാക്കി.

രാജ്യത്ത് വാക്‌സിൻ സ്വീകരിക്കാനുള്ള 45 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ മുൻഗണനാക്രമം സംസ്ഥാനങ്ങൾക്ക് നിശ്ചയിക്കാമെന്നും കേന്ദ്രം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News