മുംബൈയില്‍ കനത്ത മഴ; രണ്ട് ദിവസത്തിനുള്ളില്‍ തെലങ്കാനയിലും ആന്ധ്രയിലും മഴയെത്തും

മഹാരാഷ്ട്രയില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തിപ്രാപിക്കുന്നു. രാവിലെ മുതല്‍ ലഭിക്കുന്ന കനത്ത മഴയില്‍ മുംബൈയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. രണ്ട് ദിവസത്തിനുള്ളില്‍ കാലവര്‍ഷം തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളുടെ ചിലയിടങ്ങളിലുമെത്തുമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

സാധാരണയായി ജൂണ്‍ പത്തിനാണ് കാലവര്‍ഷം മുംബൈയിലെത്തുന്നത്. ഇത്തവണ ഒരു ദിവസം മുന്നേയെത്തി. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

രാവിലെ കോലബയില്‍ 65.4 മില്ലിമീറ്ററും സാന്താക്രൂസില്‍ 50.4 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. ചൊവ്വാഴ്ച രാത്രി മുതല്‍ ദക്ഷിണ മുംബൈയില്‍ കനത്ത മഴ തുടരുകയാണ്. ബ്രീച്ച്‌ കാന്‍ഡിയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡും ഫുട്പാത്തും വെള്ളത്തിനടിയിലായി.

ലോക്ക്ഡൌൺ ഇളവുകൾ ലഭിച്ച നഗരം സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിനിടയിലാണ് കാലവർഷം വീണ്ടും ജനജീവിതത്തെ ദുസ്സഹമാക്കിയത്. ഇന്ന് രാവിലെ മഴ പെയ്തതോടെ റെയിൽവേ ട്രാക്കുകളിൽ വെള്ളം കയറി മുംബൈയിലെ ലോക്കൽ ട്രെയിൻ സർവീസുകൾ റദ്ദാക്കി. ഇതോടെ മധ്യ റെയിൽവേ, ഹാർബർ ലൈൻ സർവീസുകളിൽ യാത്ര ചെയ്തിരുന്ന പതിനായിരക്കണക്കിന് യാത്രക്കാർ വിവിധ സ്റ്റേഷനുകളിലായി കുടുങ്ങിയിരിക്കുകയാണ് .

കുർളയിലും മാട്ടുംഗയിലും ട്രാക്കുകൾ വെള്ളത്തിനടിയിലായതോടെയാണ് സർവീസുകൾ അനശ്ചിതാവസ്ഥയിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News