പാരിസ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രമായി ‘മ്’ (സൗണ്ട് ഓഫ് പെയിന്‍)

പാരിസ് ഫിലിം ഫെസ്റ്റിവലില്‍ ഫീച്ചര്‍ വിഭാഗത്തിലെ മികച്ച സിനിമയായി ‘മ് (സൗണ്ട് ഓഫ് പെയിന്‍ )’ തെരഞ്ഞെടുക്കപ്പെട്ടു. അവസാന റൗണ്ടില്‍ അഞ്ച് വിദേശ ചിത്രങ്ങളെ പിന്തള്ളിയാണ് ഈ ഇന്ത്യന്‍ ചിത്രം വിജയം കൈവരിച്ചത്. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് ‘നവാഡ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ’ ‘ബെസ്റ്റ് ജൂറി അവാര്‍ഡും ‘ ഈ സിനിമയ്ക്ക് ലഭിച്ചിരുന്നു. ഒപ്പം ‘ലിഫ്റ്റ് ഓഫ് ഓണ്‍ലൈന്‍ സെഷന്‍സി’ ലേയ്ക്കും പോയവാരം ഈ ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

കുറുമ്പ ഭാഷയിലുള്ള ആദ്യ ഇന്ത്യന്‍ ചിത്രമാണിത്. വിജീഷ് മണിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള സംവിധായകന്‍ സോഹന്‍ റോയ് ആണ് ചിത്രത്തിന്റെ നിര്‍മാതാവ്. ചിത്രത്തിന്റെ പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തേന്‍ ശേഖരണം ഉപജീവനമാര്‍ഗമാക്കിയ കുറുമ്പ ഗോത്രത്തില്‍പെട്ട ഒരു കുടുംബനാഥന് നേരിടേണ്ടി വരുന്ന പ്രതിസന്ധികളും അതിജീവനവുമാണ് ചിത്രം പ്രമേയമാക്കിയിരിക്കുന്നത്. ചിത്രത്തിലെ നായക കഥാപാത്രമായ ആദിവാസി യുവാവിനെ അവതരിപ്പിക്കുന്നത് ഫുട്‌ബോള്‍ താരം ഐ എം വിജയനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News