എ ആർ റഹ്മാന്റെ മാസ്ക് വൈറൽ : കാഴ്ചയിൽ സിംപിൾ, ബട്ട് പവർഫുൾ

ചെന്നൈയിലെ വാക്സിനേഷൻ സെന്ററിൽ നിന്നും വാക്സിൻ സ്വീകരിച്ച ശേഷം മകനൊപ്പം നിൽക്കുന്ന ചിത്രം എ ആർ റഹ്മാൻ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ചിത്രത്തിൽ ഇരുവരും ധരിച്ച മാസ്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.

കാഴ്ചയിൽ സിമ്പിൾ ആണെന്നു തോന്നുമെങ്കിലും ഈ മാസ്ക് അൽപ്പം റോയലാണ്. വായു മലിനീകരണത്തിൽ നിന്നും സംരക്ഷണം നൽകുന്ന ഡ്യുവൽ എച്ച് 13 ഗ്രേഡ് എച്ച് ഇപിഎ ഫിൽട്ടർ ഉള്ള മാസ്കാണ് ഇത്. ഏകദേശം 18,148 രൂപയോളമാണ് ഇതിന്റെ വില. ഓട്ടോ സാനിറ്റൈസിങ് യുവി സ്റ്റെറിലൈസിങ് സംവിധാനവും ഈ മാസ്കിലുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here