മഹാമാരിയിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷണ ധാന്യ കിറ്റ് വിതരണം നടത്തി ചക്കുവള്ളി പ്രവാസി കൂട്ടായ്‌മ

ശൂരനാട് ചക്കുവള്ളി പ്രവാസി കൂട്ടായ്‌മ ഭക്ഷണധാന്യ കിറ്റ് വിതരണം നടത്തി. പോരുവഴി എച്ച് എം ജെ ആഡിറ്റോറിത്തിൽ വെച്ച് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടന്ന ചടങ്ങ് കൊടിക്കുന്നിൽ സുരേഷ് എം പി ഉദ്ഘാടനം ചെയ്തു.

കൂട്ടായ്മാ പ്രസിഡന്റ് മുഹമ്മദ് റാഫി കുഴുവേലിൽ അധ്യക്ഷതവഹിച്ചു.അരി പച്ചക്കറി പലവ്യഞ്ജങ്ങൾ ഉൾപ്പടെ 350 കുടുംബങ്ങൾക്ക് കിറ്റ് എത്തിച്ചു നൽകി.

ഷാജി ചിറയിൽ സ്വാഗതം ആശംസിച്ചു.അർത്തിയിൽ അബ്ദുൽസലിം,കബീർ പോരുവഴി,ഹാരിസ് പോരുവഴി,ഷാനവാസ് ശൂരനാട്,മാത്യു പടിപ്പുരയിൽ, അൻസാർ സലിം,ഷെഫീക്ക് പുരക്കുന്നിൽ അൻഷാദ് ശൂരനാട് ,ലത്തീഫ് ചക്കുവള്ളി ,ആഷിക് അർത്തിയിൽ ,സജി വി എസ്,റാഷിദ് മയ്യത്തുംകര തുടങ്ങിയവർ സംസാരിച്ചു.നൗഫൽ തോപ്പിൽ നന്ദി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here