മുട്ടിൽ വനംകൊള്ളക്കേസ് :പി.ടി. തോമസ് അടിസ്ഥാനരഹിതമായ കാര്യങ്ങൾ പറയുന്നുവെന്ന് മുഖ്യമന്ത്രി

പി ടി തോമസിൻറെ തെറ്റിദ്ധാരണാജനകമായ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. മുട്ടിൽ മരം മുറിക്കേസിലെ പ്രതികളുടെ മൊബൈൽ ഷോപ്പ് ഉദ്ഘാടനം ചെയ്യാൻ ശ്രമിച്ച മുഖ്യമന്ത്രി താനല്ലെന്ന് പിണറായി വിജയൻ പറഞ്ഞു.

2016 ഫെബ്രുവരിയിൽ താനായിരുന്നോ മുഖ്യമന്ത്രി എന്നും പി ടി തോമസിനോട് മുഖ്യമന്ത്രി ചോദിച്ചു. അന്നത്തെ മുഖ്യമന്ത്രി ആരായിരുന്നു എന്ന് എല്ലാവർക്കും അറിയാമെന്നും ആ മുഖ്യമന്ത്രിയുടെ പേര് എന്നെ കൊണ്ട് പറയിപ്പിച്ചാൽ പിടി തോമസിന് സന്തോഷം ആകുമെന്നും പിണറായി വിജയൻ പരിഹസിച്ചു. നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

മുട്ടിൽ മരം മുറിക്കേസുമായി ബന്ധിപ്പെട്ട് അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടി സംസാരിക്കവെയാണ് പി.ടി. തോമസ് മുഖ്യമന്ത്രിയ്ക്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ കടയുദ്ഘാടം ചെയ്യാൻ ശ്രമിച്ചു എന്ന് വരുത്തി തീർക്കാൻ ശ്രമിച്ചത്. ഇതിന് സഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

പിടി തോമസ് ചൂണ്ടികാട്ടിയ സംഭവം നടക്കുന്നത് 2016 ഫെബ്രുവരിയിലാണ് അന്ന് താൻ മുഖ്യമന്ത്രിയായിരുന്നില്ല. തട്ടിപ്പുകാരുടെ സ്വാധീനത്തിൻറെ വലയ്ക്കുള്ളിൽ നിൽക്കുന്നത് ഇന്നത്തെ മുഖ്യമന്ത്രിയല്ല. അവരുടെ പരിപാടി ഉദ്ഘാടനം ചെയ്യാൻ ഏറ്റതും താനല്ല. ഏതു മുഖ്യമന്ത്രിയുടെ മേലായിരുന്നു സ്വാധീനമെന്ന് അന്നത്തെ തീയതിയും കലണ്ടറും വെച്ച് പി.ടി. തോമസ് കണ്ടുപിടിക്കട്ടെ. മുഖ്യമന്ത്രി സഭയിൽ പ്രസ്താവിച്ചു

അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളുന്നയിച്ച് പിടി തോമസ് സഭയെ ദുരുപയോഗിക്കുന്നത് മുൻപ് ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും
സഭാവേദി നൽകുന്ന പരിരക്ഷ രാഷ്ട്രീയമായി ആവർത്തിച്ചു ദുരുപയോഗിക്കുന്നതു വീണ്ടും സഭാധ്യക്ഷൻറെ ശ്രദ്ധയിൽപ്പെടുകയാണെന്നും, പിടിതോമസ് മാപ്പ് പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അതേസമയം വാഹന നികുതി അടയ്ക്കാനുളള സമയപരിധി ആഗസ്റ്റ് 30 വരെ നീട്ടിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. നികുതി അടയ്ക്കൽ ആനംസ്റ്റി നവംബർ 30 വരെയും, ടേണോവർ ടാക്സ് ഫയൽ ചെയ്യുന്നത് സെപ്റ്റംബർ 30 വരെയും നീട്ടിയതായി അദ്ദേഹം സഭയിൽ പ്രസ്താവിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News