മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ പ്രധാനമായും നേരിടുന്ന പ്രശ്നങ്ങള്‍ ഇതൊക്കെയാണ്; ഡോ. മുഹമ്മദ് അഷീല്‍ പറയുന്നു

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ പ്രധാനമായും നേരിടുന്ന പ്രശ്നങ്ങള്‍ എന്താണെന്ന് പറയുകയാണ് സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍.

മാനസിക വെല്ലുവിളി (intelectual disability), autism spectrum disorder എന്നീ ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ പ്രത്യേകിച്ചു നേരിടുന്ന വലിയ ഒരു പ്രശ്‌നം അവരുടെ കാല ശേഷം അല്ലെങ്കില്‍ കുട്ടികള്‍ മുതിര്‍ന്നവര്‍ ആകുമ്പോള്‍ അവരെ ആര്, എങ്ങനെ പിന്തുണ നല്‍കും എന്നുള്ളതാണ്.

ഈ വിഷയം വളരെ ആഴത്തില്‍ പഠിച്ചു രക്ഷിതാക്കളെയും, വകുപ്പുകളെയുംഏജന്‍സികളെയും മറ്റ് എല്ലാ ബന്ധപ്പെട്ടവരെയും ഉള്‍പ്പെടുത്തി ഒരു സമഗ്രമായ പദ്ധതിക്ക് രൂപം നല്‍കി സമര്‍പ്പിക്കുവാന്‍ സാമൂഹ്യ സുരക്ഷ മിഷനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഇത് സംബന്ധിച്ചു മുന്‍പും പല തലങ്ങളില്‍ കുറേ ചര്‍ച്ചകളും അതിന്റെ അടിസ്ഥാനത്തില്‍ ചില മാതൃകകളും ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അതില്‍ മിക്കതും അപൂര്‍ണ്ണവും അല്ലെങ്കില്‍ അപ്രായോഗികവുമാണ്.

അവിടെയാണ് പ്രായോഗികമായ, sustainable ആയ Assisted living മാതൃകകളുടെ പ്രസക്തി.

ഇതിന്റെ വെളിച്ചത്തില്‍ ഈ വിഷയത്തില്‍ ഈ ഭിന്നശേഷിയുള്ള കുട്ടികളുടെ അധ്യാപകരും ടീച്ചേ‍ഴ്സും ഈ മേഖലയിലെ വിധക്തര്‍ എല്ലാവരുടെയും അഭിപ്രായങ്ങള്‍ സ്വരൂപിച്ച് എല്ലാ തലങ്ങളിലും സമഗ്രമായി ചര്‍ച്ച ചെയ്ത് എന്നാല്‍ എത്രയും പെട്ടന്ന് ഒരു പദ്ധതിക്ക് രൂപം നല്‍കേണ്ടതുണ്ട്.

ഇത് സംബന്ധിച്ച് പ്രായോഗിക മാതൃകള്‍/ നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കില്‍ ആര്‍ക്കും  keralasid@gmail.com or edkssm@gmail.com എന്നതിലേക്ക് അയക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു… കൂടാതെ ഇത് സംബന്ധിച്ചു ചര്‍ച്ചകളും നടത്തുന്നതാണ്. സഹകരണം അഭ്യര്‍ത്ഥിക്കുന്നുവെന്നും ഡോക്ടര്‍ അഷീല്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here