ഉള്ളി ഒരു ‘ഒന്നൊന്നര ഉള്ളിയാണ്’

ഭക്ഷണം പാകം ചെയ്യാൻ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിലും ഉള്ളി കേമനാണ്. നിരവധി ഗുണങ്ങളുള്ള ഉള്ളി തലമുടിയുടെയും ചർമത്തിന്റെയും ആരോഗ്യവും സൗന്ദര്യവും നിലനിർത്താന്‍ ഉപയോഗിക്കാനാകും.

ഉള്ളി ചെറിയ കഷണങ്ങളായി മുറിച്ച് മിക്സിയിലിട്ട് അരച്ചെടുക്കാം. ഇങ്ങനെ കിട്ടുന്ന നീര് നേരിട്ട് മുടിയിൽ പുരട്ടാം. മുടിയുടെ പ്രശ്നങ്ങൾക്കനുസരിച്ച് മറ്റു പ്രകൃതിദത്ത കൂട്ടുകൾക്കൊപ്പവും ഉള്ളി നീര് തലയിൽ ഉപയോഗിക്കാം.

ചർമത്തിനു ഹാനികരമാകുന്ന വിഷവസ്തുക്കളെ നിർവീര്യമാക്കാൻ ഉള്ളി ഉപയോഗിക്കാം. അണുബാധയിൽ നിന്നു സംരക്ഷിക്കാനും ചർമം ആരോഗ്യത്തോടെയും തിളക്കത്തോടെയുമിരിക്കാനും ഉള്ളി സഹായിക്കും. ഉള്ളിനീരിൽ നാരങ്ങനീരോ തൈരോ കലർത്തിയ മിശ്രിതം നേരിട്ടു ചർമത്തിൽ പുരട്ടാം.

കൊളാജിൻ ഉൽപാദനം വർധിപ്പിക്കുന്ന ഘടകങ്ങൾ ഉള്ളിയിലുണ്ട്. ഇത് തലയോട്ടിയിലെയും മുഖത്തെയും കോശങ്ങളെ കൂടുതൽ ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുന്നു. ചർമത്തിലുണ്ടാകുന്ന അണുബാധകളെയും മറ്റു ചർമപ്രശ്നങ്ങളെയും അകറ്റുന്നു. മുടി നന്നായി വളരാൻ സഹായിക്കുന്നതിനൊപ്പം മുടി കൊഴിച്ചിലിനെ തടയുകയും ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News