നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിച്ച്‌ കേന്ദ്രസര്‍ക്കാര്‍:ക്വിന്റലിന് 72 രൂപ വർധിപ്പിച്ചു

നെല്ലിന്റെ താങ്ങുവില വർധിപ്പിച്ച്‌ കേന്ദ്രസർക്കാർ. ക്വിന്റലിന് 72 രൂപയാണ് വർധിപ്പിച്ചത്. 1940 രൂപയായാണ് നെല്ലിന്റെ താങ്ങുവില വർധിപ്പിച്ചത്. കർഷകർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ സമരം ചെയ്യുന്നതിനിടെയാണ് കേന്ദ്രസർക്കാർ തീരുമാനം.

2021-22 വിളവെടുപ്പ് കാലത്തേയ്ക്കുള്ള നെല്ലിന്റെ താങ്ങുവിലയാണ് വർധിപ്പിച്ചത്. മുൻവർഷം ഇത് 1868 രൂപ ആയിരുന്നു. അതുപോലെ തന്നെ കടലപ്പരിപ്പ്, ഉഴുന്നു പരിപ്പ് എന്നിവയുടെ താങ്ങുവിലയും ഉയർത്തിയിട്ടുണ്ട്. ക്വിന്റലിന് 300 രൂപയായാണ് രണ്ടിന്റെയും താങ്ങുവില ഉയർത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News