കെ പി സി സി പ്രസിഡന്റാകാന്‍ രണ്ടുതവണയും താന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ ഈ രണ്ട് തവണയും തന്നെ പരിഗണിച്ചിരുന്നുവെങ്കിലും താന്‍ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് മാറുകയായിരുന്നുവെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.
മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസിഡന്റ് ആയപ്പോഴും തന്നെയും പരിഗണിച്ചിരുന്നു. എന്നാല്‍ അന്ന് തന്നെയും കെ സുധാകരനെയും വര്‍ക്കിങ് പ്രസിഡന്റുമാരാക്കുകയായിരുന്നു.
എന്നാല്‍ ഇത്തവണയും തന്നെ പരിഗണിച്ചിരുന്നെങ്കിലും ആ സ്ഥാനത്തേക്ക് തന്നോടൊപ്പമുണ്ടായിരുന്ന കെ സുധാകരനെ തെരഞ്ഞെടുക്കുകയായിരുന്നു. ഇപ്പോഴും താന്‍ പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ സുധാകരന്റെ വരവ് തലമുറമാറ്റമല്ല ഉണ്ടാക്കിയത്. പുതിയ തലമുറയും പഴയ തലമുറയും ഒരുമിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് ഹൈക്കമാന്റ് ഉദ്ദേശിക്കുന്നതെന്നും കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here