കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ സ്വീകരിച്ചവരിലും ഡെല്‍റ്റ വകഭേദം ബാധിക്കുന്നുണ്ടെന്ന് പഠനം

ഇന്ത്യയിൽ കഴിഞ്ഞവർഷം ഒക്ടോബറിൽ കണ്ടെത്തിയ കൊവിഡിന്റെ ഡെൽറ്റ വകഭേദം കൊവിഷീൽഡ്, കൊവാക്‌സിൻ സ്വീകരിച്ചവർക്കും ബാധിക്കുന്നുണ്ടെന്ന് പഠനം. ദില്ലി എയിംസ്, നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻ.സി.ഡി.സി) എന്നീ സ്ഥാപനങ്ങൾ പ്രത്യേകം പ്രത്യേകം നടത്തിയ പഠനങ്ങളുടെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഇന്ത്യയിൽ വലിയ രീതിയിലുള്ള വ്യാപനമുണ്ടാക്കിയതിനു കാരണം ഡെൽറ്റ വകഭേദമാണെന്നും എയിംസ് പഠനത്തിൽ പറയുന്നു. വാക്‌സിൻ സ്വീകരിച്ച ശേഷവും അഞ്ച് മുതൽ ഏഴു ദിവസം വരെ കടുത്ത പനിയും മറ്റു ലക്ഷണങ്ങളും കാണിച്ച്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ച 63 പേരിലാണ് എയിംസ് പഠനം നടത്തിയത്.

ഇതിൽ 36 പേരും രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവരാണ്. മറ്റുള്ളവർ കൊവാക്സിന്റെയോ കൊവിഷീൽഡിന്റെയോ ഓരോ വാക്‌സിനുകൾ സ്വീകരിച്ചവരും. രണ്ട് ഡോസ് സ്വീകരിച്ചവരിൽ 60 ശതമാനം പേർക്കും ഒരു ഡോസ് സ്വീകരിച്ചവരിൽ 76.9 ശതമാനം പേർക്കും പിന്നീട് കൊവിഡ് സ്ഥിരീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News