മുരളീധരൻ-സുരേന്ദ്രൻ ഗ്രൂപ്പ് പാർട്ടിയെ കുടുംബ സ്വത്താക്കി മാറ്റി; കൃഷ്ണദാസ് ശോഭാപക്ഷം

കേരളത്തിൽ ബിജെപി പ്രതിസന്ധിയിലാണെന്ന് കൃഷ്ണദാസ് -ശോഭാ പക്ഷം. കുഴൽപ്പണ വിവാദത്തിൽ ഇരുകൂട്ടരുടെയും നിലപാട് വ്യക്തമാക്കണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെടുകയായിരുന്നു.

കെ.സുരേന്ദ്രനെ സംരക്ഷിക്കാനില്ലെന്നും മുരളീധരൻ-സുരേന്ദ്രൻ ഗ്രൂപ്പ് പാർട്ടിയെ കുടുംബ സ്വത്താക്കി മാറ്റിയതിൻ്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നതെന്നും കൃഷ്ണദാസ് ശോഭാപക്ഷം.സുരേന്ദ്രൻ വ്യക്തിപരമായി സൃഷ്ടിച്ച പ്രതിസന്ധിയാണ് പാർട്ടി നേരിടുന്നതെന്നും ഇരുകൂട്ടരും പറഞ്ഞു.

തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പല നേതാക്കളെയും ഉപയോഗപ്പെടുത്തിയില്ലെന്നും നിരവധി നേതാക്കളെ മാറ്റി നിർത്തിയതായും കൃഷ്ണദാസ് – ശോഭ സുരേന്ദ്രൻ പക്ഷങ്ങൾ കേന്ദ്രത്തോട് പരാതി പറഞ്ഞു. പ്രചരണ സാമഗ്രികൾ വിതരണം ചെയ്യാനും സാമ്പത്തിക കാര്യങ്ങളിലും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയുമാണ് നിയോഗിച്ചത്.ഇരുകൂട്ടരുടെയും നിലപാട് വ്യക്തമായ സാഹചര്യത്തിൽ ബിജെപിയിൽ ഭിന്നത രൂക്ഷമാകാനാണ് സാധ്യത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here