തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 1447 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 1212 പേര്‍ക്ക് രോഗമുക്തി

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 1447 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1212 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,968 ആണ്.

തൃശ്ശൂര്‍ സ്വദേശികളായ 86 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,48,899 ആണ്. 2,37,459 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.86% ആണ്.

ജില്ലയില്‍ ബുധനാഴ്ച്ച സമ്പര്‍ക്കം വഴി 1433 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 04 ആള്‍ക്കും, 06 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, കൂടാതെ ഉറവിടം അറിയാത്ത 04 ആള്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 107 പുരുഷന്‍മാരും 120 സ്ത്രീകളും പത്ത് വയസ്സിനു താഴെ 74 ആണ്‍കുട്ടികളും 57 പെണ്‍കുട്ടികളുമുണ്ട്.

5,732 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. 1230 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 231 പേര്‍ ആശുപത്രിയിലും 999 പേര്‍ വീടുകളിലുമാണ്. 10,443 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്.

ഇതില്‍ 6,169 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 4,037 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 237 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 18,26,194 സാമ്ബിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News