ഇവിടേക്ക് പോകരുത് ജീവിതം താറുമാറാകും; 2021ല്‍ ജീവിക്കാന്‍ കൊള്ളാത്ത ലോകത്തെ 10 നഗരങ്ങള്‍

ലോകം മുഴുവന്‍ കൊവിഡിന്റെ പിടിയിലകപ്പെട്ടപ്പോള്‍ എങ്ങനെയും ജീവിതം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുകയാണ് ജനങ്ങള്‍. വിജേശങ്ങളിലുള്ള മിക്ക ആളുകളും സ്വദേശങ്ങളിലേക്ക് പോകാനുള്ള തിരക്കാണ് ഇപ്പോള്‍ നാം കാണുന്നത്. പലരും മറ്റ് പല സ്ഥലങ്ങലിലേക്ക് മാറിത്താമസിക്കുകുമാണ്.

എന്നാല്‍ പുതിയ പഠനങ്ങള്‍ പറയുന്നത് 2021 ല്‍ ജീവിക്കാന്‍ കൊള്ളാത്ത ലോകത്തെ 10 നഗരങ്ങളെ കുറിച്ചണ്. പഠനം പറയുന്നിങ്ങനെ:

അഞ്ച് വിഭാഗങ്ങളിലായി 30 ലധികം ഗുണപരവും അളവ്പരവുമായ ഘടകങ്ങള്‍ ഈ സൂചിക കണക്കിലെടുക്കുന്നു: സ്ഥിരത (25%), ആരോഗ്യ സംരക്ഷണം (20%), സംസ്‌കാരവും പരിസ്ഥിതിയും (25%), വിദ്യാഭ്യാസം (10%), അടിസ്ഥാന സൗകര്യങ്ങള്‍ (20%) എന്നിവയാണ് ആ ഘടകങ്ങള്‍. ഓരോ നഗരവും പാന്‍ഡെമിക് കൈകാര്യം ചെയ്ത രീതി, എത്ര വേഗത്തില്‍ വാക്‌സിനുകള്‍ വിതരണം ചെയ്തു, അതിര്‍ത്തി നിയന്ത്രണങ്ങളുടെ നിലവാരം എന്നിവ റാങ്കിംഗില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായി.

സിറിയയിലെ ആഭ്യന്തരയുദ്ധത്തിന്റെ ആഘാതം തുടരുന്നതിനിടയില്‍ ഡമാസ്‌കസ് വീണ്ടും അവസാന സ്ഥാനത്ത് എത്തി. നൈജീരിയയിലെ ലാഗോസ്, പപ്പുവ ന്യൂ ഗ്വിനിയയുടെ പോര്‍ട്ട് മോറെസ്ബി, ബംഗ്ലാദേശിന്റെ ധാക്ക എന്നിവ തൊട്ടുപിന്നിലുണ്ട്. 2019 ലെ ലിസ്റ്റിനെ അപേക്ഷിച്ച് ഈ ലിസ്റ്റിലും വല്യ മാറ്റമില്ല. കഴിഞ്ഞ 12 മാസത്തിനിടെ ഈ സ്ഥലങ്ങളിലെ അവസ്ഥകള്‍ കൂടുതല്‍ വഷളായിട്ടുണ്ട്, പ്രത്യേകിച്ചും കോവിഡ് -19 കാരണം ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍.

2021 ല്‍ ജീവിക്കാന്‍ കൊള്ളാത്ത ലോകത്തെ 10 നഗരങ്ങള്‍ ഇവയാണ്:

1. ഡമാസ്‌കസ്, സിറിയ
2. ലാഗോസ്, നൈജീരിയ
3. പോര്‍ട്ട് മോറെസ്ബി, പപ്പുവ ന്യൂ ഗ്വിനിയ
4. ധാക്ക, ബംഗ്ലാദേശ്
5. അള്‍ജിയേഴ്‌സ്, അള്‍ജീരിയ
6. ട്രിപ്പോളി, ലിബിയ
7. കറാച്ചി, പാകിസ്ഥാന്‍
8. ഹരാരെ, സിംബാബ്വെ
9. ഡുവാല, കാമറൂണ്‍
10. കാരക്കാസ്, വെനിസ്വേല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News