മഹാരാഷ്ട്രയിൽ 10,989 പുതിയ കേസുകൾ; 16,379 പേർക്ക് രോഗമുക്തി

മഹാരാഷ്ട്രയിൽ ഇന്ന്   10,989 പുതിയ കൊവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. 16,379 രോഗികളെ അസുഖം ഭേദമായി ഡിസ്ചാർജ് ചെയ്തു.  നിലവിൽ 1,61,864 പേരാണ് ചികിത്സയിൽ കഴിയുന്നത്.  261  മരണങ്ങൾ കൂടി സംസ്ഥാനം  റിപ്പോർട്ട് ചെയ്തു.  മരണസംഖ്യ  1,01,833 ആയി.

രോഗബാധിതരുടെ എണ്ണം  55,97,304 ആയി ഉയർന്നു. സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 95.45 ശതമാനമായി ഉയർന്നു. സംസ്ഥാനത്ത് മരണനിരക്ക് 1.74% ആണ്.

മുംബൈയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 788 പുതിയ  കേസുകളും 27 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 511 പേർക്ക് അസുഖം ഭേദമായി . നിലവിൽ  15,947 പേരാണ് ചികിത്സയിൽ കഴിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News