കനത്ത മഴ; മുംബൈയിൽ ഇന്ന് റെഡ് അലർട്ട്

മുംബൈയിൽ ഇന്ന് രാവിലെ മുതൽ കനത്ത മഴയെ തുടർന്ന് നഗരത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ട്രാക്കുകൾ  വെള്ളത്തിനടിയിൽ ആയതോടെ ലോക്കൽ ട്രെയിൻ സർവീസുകൾ നിർത്തിവച്ചു.

അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ നടപടിയായി രാവിലെ മുതൽ  ഗതാഗതം നിർത്തി. വെള്ളം കുറയുന്ന മുറയ്ക്ക് ഗതാഗതം പുനരാരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ  പി.ആർ.ഒ. അറിയിച്ചു

കനത്ത മഴയിൽ മുംബൈയിലെ പല പ്രദേശങ്ങളിലും വെള്ളം കയറാൻ കാരണമായി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഭരണകൂടത്തിന്  ജാഗ്രതാ നിർദ്ദേശം നൽകി.   അടുത്ത മൂന്നു ദിവസം  നഗരത്തിൽ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News