ആശ്വാസമായി രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു

 രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. തമിഴ്നാട്ടിൽ പതിനേഴായിരത്തോളം കേസുകളും കാർണാടകയിലും മഹരാഷ്ട്രയിലും പതിനായിരത്തോളം കേസുകളും തുടർച്ചയായ 16-ാം ദിവസവും രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 10%ൽ താഴെയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.

ആശ്വാസമായി രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ ദിവസത്തേ കണക്കുകൾ പ്രകാരം തമിഴ് നാട്ടിൽ 17,321 കേസുകൾ സ്ഥിരീകരിച്ചപ്പോൾ 405 മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തു. കർണാടകയിൽ 10,959 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്തത്, 192 മരണവും സ്ഥിരീകരിച്ചു.

മഹാരാഷ്ട്രയിൽ 10,989 പേർക്ക് കൊവിഡ് സ്ഥിരകരിച്ചു. 261 മരണങ്ങളും മഹാരാഷ്ട്രയിൽ റിപ്പോർട്ട്‌ ചെയ്തു. മഹർഷ്ട്രയിലെ രോഗമുക്തി നിരക്ക് 95.45% മായി ഉയർന്നു. ദില്ലിയിൽ 337 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്ത്.  ദില്ലിയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 0.46% മായി കുറഞ്ഞു.ഇതോടെ ദില്ലിയിലെ ആക്റ്റീവ് കേസുകൾ 4511 ആയി.

രാജ്യത്തെ രോഗമുക്തി നിരക്ക് 94.3% മായി ഉയർന്നെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർദ്ധൻ വ്യക്തമാക്കി. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.66%മാണെന്നും, തുടർച്ചയായ 16-ാം ദിവസവും രാജ്യത്തെ പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 10%ത്തിൽ താഴെയാണെന്നും കേന്ദ്രം അറിയിച്ചു.

ആഴ്ചകളിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 70% കുറഞ്ഞെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പ്രതിദിന കേസുകളിൽ 33% കുറവാണ് റിപ്പോർട്ട്‌ ചെയ്തത്. കൊവിഡ് കേസുകൾ കുറയുന്ന പശ്ചാത്തലത്തിൽ ജൂൺ 14 ന് ശേഷം കർണാടകയിൽ അൺലോക്കിങ് പ്രക്രിയ ആരംഭിക്കുമെന്ന് കർണാടക സർക്കാർ വ്യക്തമാക്കി. നാലോ അഞ്ചോ ഘട്ടങ്ങളായാണ് അൺലോക്കിങ് നടത്തുക.

ജാർഖണ്ടിൽ ലോക്കഡോൺ ജൂൺ 16 വരെ നീട്ടി. ജൂൺ 25 ന് കോവിഷീൽഡിന്റെ 25 കോടി ഡോസിനും കോവാക്സിന്റെ 19 കോടി ഡോസിനും ഓർഡർ കൊടുത്തിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ജനസംഖ്യ, വാക്സിനേഷന്റെ പുരോഗതി, വാക്സിൻ പാഴാക്കൽ എന്നിവയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങൾക്ക് വാക്സിനുകൾ അനുവദിക്കുകയെന്ന് കേന്ദ്രം വ്യക്തമാക്കി. സംസ്ഥാനങ്ങൾക്ക് അനുവദിക്കുന്ന വാക്‌സിൻ ഡോസുകളുടെ എണ്ണം മുൻകൂട്ടി സംസ്ഥാനസർക്കാരുകളെ അറിയിക്കുമെന്നും കേന്ദ്രം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here