പെട്രോള്‍ വില 100 കടന്നു; പ്രതിഷേധ പോസ്റ്റര്‍ സമരവുമായി ഡിവൈഎഫ്ഐ

പെട്രോള്‍ – ഡീസല്‍ വില വര്‍ദ്ധനവിനെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തില്‍ യൂണിറ്റുകളില്‍ 100 പോസ്റ്റര്‍ സമരം നടത്തി. കോഴിക്കോട് ജില്ലാതല ഉല്‍ഘാടനം പ്രശസ്ത സാഹിത്യകാരന്‍ കെ.പി രാമനുണ്ണി നിര്‍വഹിച്ചു.

കുന്ദമംഗലം ബ്ലോക്കിലെ പെരുമണ്‍പുറയില്‍ നടന്ന ഉദ്ഘാടനത്തില്‍ ഡിവൈഎഫ്ഐ  ജില്ലാ സെക്രട്ടറി വി.വസീഫ്, ജില്ലാ വൈസ് പ്രസിഡന്റ് അബിജേഷ്.കെ ജില്ലാ കമ്മിറ്റി അംഗം പ്രഗിന്‍ലാല്‍.പി, രഞ്ജിത്ത്.കെ, വിജീഷ്.വി എന്നിവര്‍ പങ്കെടുത്തു

കൊയിലാണ്ടി ബ്ലോക്കിലെ കുറുവങ്ങാട് വെസ്റ്റ് യൂണിറ്റില്‍ ജില്ലാ പ്രസിഡന്റ് അഡ്വ എല്‍. ജി. ലിജീഷും കുന്നുമ്മല്‍ ബ്ലോക്കിലെ തൊട്ടില്‍ പാലം ടൗണ്‍ യൂണിറ്റില്‍ ജില്ല ട്രഷറര്‍ പി.സി. ഷൈജുവും പങ്കെടുത്തു.

സംസ്ഥാന കമ്മറ്റി അംഗങ്ങളായ ടി.കെ സുമേഷ് ബാലുശ്ശേരി ബ്ലോക്കിലെ ബാലുശ്ശേരി ടൗണ്‍ യൂണിറ്റിലും പി. ഷിജിത്ത് കോഴിക്കോട് സൗത്ത് ബ്ലോക്കിലെ കാവില്‍ കോട്ട യൂണിറ്റിലും പങ്കെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News