കൊടകര കുഴല്‍പ്പണക്കേസിന്‍റെ വിശദീകരണത്തിനായി കെ സുരേന്ദ്രന്‍ ഇന്നും ബിജെപി ദേശീയ നേതാക്കളെ കാണും

കൊടകര കുഴല്‍പണ കേസിന്‍റെ വിശദീകരിക്കാനായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇന്നും ബിജെപി ദേശീയ നേതാക്കളെ കാണും. സംസ്ഥാനത്തെ ബിജെപിയുടെ പ്രവര്‍ത്തനങ്ങളും കൊടകര കുഴല്‍പണ കേസും അന്വേഷിച്ച് കൊണ്ടുള്ള ബിജെപിയുടെ ആഭ്യന്തര റിപ്പോര്‍ട്ട് മുന്‍നിര്‍ത്തിയാണ് ചര്‍ച്ചകള്‍ നടക്കുക. എന്നാല്‍ സുരേന്ദ്രനെ സംരക്ഷിക്കാനാവില്ലെന്ന് വ്യക്തമാക്കി കൃഷ്ണദാസ് – ശോഭ സുരേന്ദ്രന്‍ പക്ഷങ്ങള്‍ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി. നേതൃ മാറ്റത്തിനായി ബിജെപി പ്രവര്‍ത്തകര്‍ തന്നെ മുന്നിട്ടുറങ്ങുമ്പോള്‍ ഇന്ന് നടക്കുന്ന ചര്‍ച്ച കെ സുരേന്ദ്രന് നിര്‍ണായകമാണ്.

തെരഞ്ഞടുപ്പ് ഫണ്ട് വിവാദവും, കേസുകളും തുടരുന്നതിനിടെയാണ് കെ സുരേന്ദ്രന്‍ ഇന്ന് ദേശീയ നേതാക്കളെ കാണുക. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വി, കേരളത്തിലെ ഫണ്ട് വിനിയോഗം, കൊടകര കുഴല്‍പണ കേസ്, സി കെ ജാനുവിനെ എന്‍ഡിഎയിലേക്ക് കൊണ്ടുവരാന്‍ 10 ലക്ഷം കൊടുത്തത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദീകരിക്കാനാണ് കെ സുരേന്ദ്രനെ ബിജെപി ദേശിയ നേതൃത്വം ദില്ലിയിലേക്ക് വിളിപ്പിച്ചത്.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുമായും, അമിത് ഷായുമായും കെ സുരേന്ദ്രന്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയ കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി. ദേശീയ നേതൃത്വം കടുത്ത അതൃപ്തിയാണ് പ്രകടിപ്പിച്ചത്. ഇന്ന് ദില്ലിയില്‍ വച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുമായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും കെ സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തും.

ഇടപാടുകളുമായി ബിജെപി സംസ്ഥാന നേതൃത്വത്തിന് ബന്ധമില്ലെന്ന് കെ സുരേന്ദ്രന്‍ അടക്കം ആവര്‍ത്തിക്കുന്നുണ്ടെങ്കിലും പാര്‍ട്ടിക്കുള്ളില്‍ തന്നെ ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ട്. സംസ്ഥാനത്തെ ബിജെപിയുടെ പ്രവര്‍ത്തനങ്ങളും കൊടകര കുഴല്‍പണ കേസും അന്വേഷിച്ചുള്ള റിപ്പോര്‍ട്ട് ഈ ശ്രീധരനും ജേകബ് തോമസും സി വി ആനന്ദ്‌ബോസും ദേശീയ നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും സുരേന്ദ്രനുമായി ചര്‍ച്ചകള്‍ നടക്കുക.

രണ്ട് മണ്ഡലത്തില്‍ മത്സരിച്ചിട്ടും നേരിട്ട തോല്‍വി സ സുരേന്ദ്രന് വ്യക്തിപരമായി ഉണ്ടാക്കിയ തിരിച്ചടിക്ക് പുറമേ, ഫണ്ട് തിരിമറി ആരോപണങ്ങള്‍ സംഘടനാ പദവിയിലും പ്രതിസന്ധി ആയിട്ടുണ്ട്. നിലവില്‍ ബിജെപിക്ക് അകത്തുതന്നെ രൂക്ഷ വിമര്‍ശനമാണ് കെ സുരേന്ദ്രന്‍ നേരിടുന്നത്. കേരളത്തില്‍ ബിജെപി പ്രതിസന്ധിയിലാണെന്ന് കൃഷ്ണദാസ് – ശോഭ സുരേന്ദ്രന്‍ പക്ഷങ്ങള്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News