പുതുക്കിയ കേന്ദ്ര വാക്‌സിന്‍നയം; കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം ഇന്ന് സമര്‍പ്പിക്കും

പുതുക്കിയ കേന്ദ്ര വാക്‌സിന്‍നയം സംബന്ധിച്ച സത്യവാങ്മൂലം കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. കഴിഞ്ഞ ദിവസം വാക്്‌സിന്‍ കേസ് പരിഗണിക്കവെ ഈ മാസം 21 മുതല്‍ പുതിയ വാക്‌സിന്‍ നയം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍
ഹൈക്കോടതിയെ അറിയിച്ചിരുന്നു.

വാക്‌സിന്‍ നയം ചോദ്യം ചെയ്തും വില ഏകീകരിക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.

വാക്‌സിന്‍ സംഭരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടും മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷനോടും കോടതി നിര്‍ദ്ദേശിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരും കോര്‍പ്പറേഷനും ഇന്ന് കോടതിയില്‍ നിലപാട് അറിയിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News